കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാസര്‍കോട്ട് നിന്നടക്കമുള്ള മലയാളികള്‍ക്കുള്ള കോവിഡ് ടെസ്റ്റിന് മൂന്ന് പരിശോധനാ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ദക്ഷിണകന്നഡ ജില്ലാ ഭരണകൂടം

മംഗളൂരു: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാസര്‍കോട്ട് നിന്നടക്കമുള്ള മലയാളികളെ പരിശോധിക്കാന്‍ മൂന്ന് പരിശോധനാകേന്ദ്രങ്ങള്‍ തുറക്കുമെന്ന് ദക്ഷിണകന്നഡ ജില്ലാ ഭരണകൂടം വ്യക്തമാക്കി. കേരളത്തില്‍ നിന്ന് ദിവസവും കര്‍ണാടകയിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെക്കണമെന്നും ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി രാജേന്ദ്ര പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പരിശോധനാകേന്ദ്രങ്ങള്‍ തുറക്കുന്നത്. സംസ്ഥാനത്തെ ഹോസ്റ്റലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേ, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് വരുന്ന ആളുകള്‍ ആര്‍.ടി പി.സി.ആര്‍ ടെസ്റ്റ് […]

മംഗളൂരു: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാസര്‍കോട്ട് നിന്നടക്കമുള്ള മലയാളികളെ പരിശോധിക്കാന്‍ മൂന്ന് പരിശോധനാകേന്ദ്രങ്ങള്‍ തുറക്കുമെന്ന് ദക്ഷിണകന്നഡ ജില്ലാ ഭരണകൂടം വ്യക്തമാക്കി. കേരളത്തില്‍ നിന്ന് ദിവസവും കര്‍ണാടകയിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെക്കണമെന്നും ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി രാജേന്ദ്ര പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പരിശോധനാകേന്ദ്രങ്ങള്‍ തുറക്കുന്നത്. സംസ്ഥാനത്തെ ഹോസ്റ്റലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേ, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് വരുന്ന ആളുകള്‍ ആര്‍.ടി പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെക്കേണ്ടതുണ്ടെന്നും അത് പരിശോധനാകേന്ദ്രങ്ങളില്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിശോധനകള്‍ 72 മണിക്കൂറില്‍ കൂടുതല്‍ ആയിരിക്കരുത്. പോസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍ ബംഗളൂരുവിലെ ലബോറട്ടറിയില്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ സ്‌കൂളുകളില്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്ന ജില്ലകളിലും ബംഗളൂരു സിറ്റിയിലും ഒഴികെ 6 മുതല്‍ 8 വരെ ക്ലാസുകള്‍ 22ന് ആരംഭിക്കും. കേരള അതിര്‍ത്തിയോട് ചേര്‍ന്ന ജില്ലകളിലും ബംഗളൂരുവിലും എട്ടാംക്ലാസ് അന്നാരംഭിക്കും. മുഴുവന്‍ വിദ്യാര്‍ഥികളെയും ഒരുമിച്ച് ക്ലാസില്‍ പങ്കെടുപ്പിക്കും. കേരളത്തില്‍ കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് അതിര്‍ത്തി ജില്ലകളില്‍ 6, 7 ക്ലാസുകള്‍ തത്ക്കാലം ആരംഭിക്കാത്തത്. 1 മുതല്‍ 5 വരെ ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യം 24, 25 തീയതികളില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനിക്കും.

Related Articles
Next Story
Share it