കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു, മംഗളൂരുവില്‍ അടക്കം ദക്ഷിണകന്നഡ ജില്ലയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി; ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും പെരുകുന്നു. ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനും വിശ്വാസികളുടെ സന്ദര്‍ശനത്തിനും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. കട്ടീല്‍ ദുര്‍ഗാപരമേശ്വരി ക്ഷേത്രം, ധര്‍മ്മസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രം, കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രം എന്നീ ആരാധനാലയങ്ങള്‍ ആഗസ്ത് 5 മുതല്‍ 15 വരെ രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ മാത്രമേ തുറക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശം നല്‍കി. ഈ കാലയളവില്‍ ക്ഷേത്രങ്ങളിലെത്തുന്നവരും ജീവനക്കാരും സാമൂഹിക […]

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും പെരുകുന്നു. ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനും വിശ്വാസികളുടെ സന്ദര്‍ശനത്തിനും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. കട്ടീല്‍ ദുര്‍ഗാപരമേശ്വരി ക്ഷേത്രം, ധര്‍മ്മസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രം, കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രം എന്നീ ആരാധനാലയങ്ങള്‍ ആഗസ്ത് 5 മുതല്‍ 15 വരെ രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ മാത്രമേ തുറക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശം നല്‍കി. ഈ കാലയളവില്‍ ക്ഷേത്രങ്ങളിലെത്തുന്നവരും ജീവനക്കാരും സാമൂഹിക അകലം പാലിക്കുകയും മറ്റ് മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. പ്രാര്‍ഥന അനുവദിക്കും. എന്നാല്‍ തീര്‍ത്ഥവും പ്രസാദവും വിതരണം ചെയ്യില്ല. സമൂഹസല്‍ക്കാരത്തിനും അനുവാദമില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. ക്ഷേത്രനഗരങ്ങളിലെ ലോഡ്ജുകളിലെ മുറികള്‍ വാരാന്ത്യങ്ങളില്‍ വാടകയ്ക്ക് എടുക്കുന്നതിനും വിലക്കുണ്ട്. ആഘോഷങ്ങള്‍ അനുവദിക്കില്ല. പരിമിതമായ പങ്കാളിത്തത്തോടെ ചടങ്ങുകള്‍ മാത്രമായി നടത്താം. വാരാന്ത്യങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ലോഡ്ജുകളില്‍ താമസിക്കേണ്ടവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കൂടുതല്‍ വ്യക്തികളെ മുറികളില്‍ താമസിപ്പിക്കില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി രാജേന്ദ്ര വ്യക്തമാക്കി.

Related Articles
Next Story
Share it