ദഖീറത്തുല്‍ ഉഖ്‌റാ സംഘം: യഹ്‌യ തളങ്കര പ്രസിഡണ്ട്

തളങ്കര: ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വനിതാ കോളേജ്, അനാഥ-അഗതി മന്ദിരം എന്നിവക്ക് നേതൃത്വം നല്‍കുന്ന ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ പ്രസിഡണ്ടായി യഹ്‌യ തളങ്കരയെ തിരഞ്ഞെടുത്തു.പ്രസിഡണ്ടായിരുന്ന ടി.ഇ അബ്ദുല്ലയുടെ നിര്യാണത്തെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. നിലവില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് കൂടിയാണ് യഹ്‌യ.യോഗത്തില്‍ വൈസ് പ്രസിഡണ്ട് എന്‍.കെ. അമാനുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് എ. […]

തളങ്കര: ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വനിതാ കോളേജ്, അനാഥ-അഗതി മന്ദിരം എന്നിവക്ക് നേതൃത്വം നല്‍കുന്ന ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ പ്രസിഡണ്ടായി യഹ്‌യ തളങ്കരയെ തിരഞ്ഞെടുത്തു.
പ്രസിഡണ്ടായിരുന്ന ടി.ഇ അബ്ദുല്ലയുടെ നിര്യാണത്തെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. നിലവില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് കൂടിയാണ് യഹ്‌യ.
യോഗത്തില്‍ വൈസ് പ്രസിഡണ്ട് എന്‍.കെ. അമാനുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ കെ.എം. ഹനീഫ്, സെക്രട്ടറിമാരായ അഡ്വ. വി.എം. മുനീര്‍, റഊഫ് പള്ളിക്കാല്‍, ബി.യു അബ്ദുല്ല, സ്‌കൂള്‍ മാനേജര്‍ എം.എ ലത്തീഫ്, യതീംഖാനാ മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, കമ്മിറ്റി അംഗങ്ങളായ പി.എ. സത്താര്‍ ഹാജി, എം.എസ്. അബൂബക്കര്‍, കെ.എ.എം ബഷീര്‍ വോളിബോള്‍, കെ.എം. അബ്ദുല്‍ റഹ്മാന്‍, എന്‍.എം അബ്ദുല്ല, ടി.എസ്.എ. ഗഫൂര്‍ ഹാജി, ടി.ഇ മുക്താര്‍, സഹീര്‍ ആസിഫ്, റസാഖ് പട്ടേല്‍, ഗഫൂര്‍ തളങ്കര പ്രസംഗിച്ചു. യഹ്‌യ തളങ്കര മറുപടി പ്രസംഗം നടത്തി.

Related Articles
Next Story
Share it