ദഖീറത്തുല്‍ ഉഖ്‌റാ സംഘം; യഹ്‌യ തളങ്കര പ്രസി, ടി.എ ഷാഫി ജന. സെക്ര., കെ.എം ഹനീഫ് ട്രഷ.
കാസര്‍കോട്: ദഖീറത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിനും മാലിക് ദീനാര്‍ യതീംഖാന-അഗതി മന്ദിരത്തിനും നേതൃത്വം നല്‍കുന്ന തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡണ്ട് യഹ്‌യ തളങ്കരയുടെയും ജനറല്‍ സെക്രട്ടറി ടി.എ ഷാഫിയുടെയും ട്രഷറര്‍ കെ.എം ഹനീഫിന്റെയും നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റി തന്നെ ഐക്യകണ്‌ഠേന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എ. അബ്ദുല്‍ റഹ്മാന്‍, എന്‍.കെ അമാനുല്ല, പി. അബ്ദുല്‍ സത്താര്‍ ഹാജി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും അഡ്വ. വി.എം മുനീര്‍, പി.എ റൗഫ് പള്ളിക്കാല്‍, ബി.യു […]

കാസര്‍കോട്: ദഖീറത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിനും മാലിക് ദീനാര്‍ യതീംഖാന-അഗതി മന്ദിരത്തിനും നേതൃത്വം നല്‍കുന്ന തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡണ്ട് യഹ്‌യ തളങ്കരയുടെയും ജനറല്‍ സെക്രട്ടറി ടി.എ ഷാഫിയുടെയും ട്രഷറര്‍ കെ.എം ഹനീഫിന്റെയും നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റി തന്നെ ഐക്യകണ്‌ഠേന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എ. അബ്ദുല്‍ റഹ്മാന്‍, എന്‍.കെ അമാനുല്ല, പി. അബ്ദുല്‍ സത്താര്‍ ഹാജി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും അഡ്വ. വി.എം മുനീര്‍, പി.എ റൗഫ് പള്ളിക്കാല്‍, ബി.യു അബ്ദുല്ല എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്. ഹസൈനാര്‍ ഹാജി തളങ്കര യതീംഖാന മാനേജറായും എം. അബ്ദുല്‍ ലത്തീഫ് സ്‌കൂള്‍ മാനേജറായും തിരഞ്ഞെടുക്കപ്പെട്ടു. പ്രവര്‍ത്തക സമിതി അംഗങ്ങള്‍: കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, ഹാഷിം കടവത്ത്, ടി.ഇ മുക്താര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, അസ്ലം പടിഞ്ഞാര്‍, എന്‍.എം അബ്ദുല്ല, ലുക്മാനുല്‍ ഹക്കീം എം., അഷ്‌റഫ് ഫോര്‍ യു., മുജീബ് അഹ്മദ്, ടി.എസ് അബ്ദുല്‍ ബഷീര്‍, സഹീര്‍ ആസിഫ്, ടി.എസ് ഗഫൂര്‍, ബഷീര്‍ പി.എ കാര്‍വാര്‍, സമീര്‍ ചെങ്കള, പി.എ അബ്ദുല്‍ സലാം, റസാഖ് പട്ടേല്‍.
പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. വഖഫ് നിയമഭേദഗതി പിന്‍വലിക്കണമെന്ന് ജനറല്‍ ബോഡി യോഗം പ്രമേയം വഴി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.എം ഹനീഫ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. സെക്രട്ടറി വി.എം മുനീര്‍ സ്വാഗതവും ബി.യു അബ്ദുല്ല നന്ദിയും പറഞ്ഞു. ടി.ഇ മുക്താര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദുബായ് കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സംഘം പ്രസിഡണ്ട് യഹ്‌യ തളങ്കരയെ ഡോ. എം.പി ഷാഫി ഹാജി ഉപഹാരം നല്‍കി ആദരിച്ചു. ഓര്‍ഫനേജസ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഹസൈനാര്‍ ഹാജി തളങ്കരക്കുള്ള ഉപഹാരം യഹ്‌യ തളങ്കര സമ്മാനിച്ചു.