കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 28 ശതമാനമായി വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 28 ശതമാനമായി വര്‍ധിപ്പിച്ചു. 17 ശതമാനമുണ്ടായിരുന്നതാണ് 11 ശതമാനം കൂടി വര്‍ധിപ്പിച്ചത്. കേന്ദ്രമന്ത്രിസഭയുടേതാണ് തീരുമാനം. ജൂലൈ ഒന്ന് മുതല്‍ പുതുക്കിയ ക്ഷാമബത്ത നിലവില്‍ വരും. അടുത്തമാസം കിട്ടുന്ന ശമ്പളത്തിനൊപ്പം പുതുക്കിയ ക്ഷാമബത്ത ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കും. രാജ്യത്തെ 50 ലക്ഷം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും തീരുമാനം നേട്ടമാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 23 ശതമാനമാക്കിയെങ്കിലും കോവിഡ് പശ്ചാതലത്തില്‍ അത് വിതരണം ചെയ്തിരുന്നില്ല. ഇതിന് […]

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 28 ശതമാനമായി വര്‍ധിപ്പിച്ചു. 17 ശതമാനമുണ്ടായിരുന്നതാണ് 11 ശതമാനം കൂടി വര്‍ധിപ്പിച്ചത്. കേന്ദ്രമന്ത്രിസഭയുടേതാണ് തീരുമാനം. ജൂലൈ ഒന്ന് മുതല്‍ പുതുക്കിയ ക്ഷാമബത്ത നിലവില്‍ വരും. അടുത്തമാസം കിട്ടുന്ന ശമ്പളത്തിനൊപ്പം പുതുക്കിയ ക്ഷാമബത്ത ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കും. രാജ്യത്തെ 50 ലക്ഷം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും തീരുമാനം നേട്ടമാകും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത 23 ശതമാനമാക്കിയെങ്കിലും കോവിഡ് പശ്ചാതലത്തില്‍ അത് വിതരണം ചെയ്തിരുന്നില്ല. ഇതിന് പുറമെ ജീവനക്കാരുടെ ശമ്പള ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരുന്നു.
ദേശീയ ആയുഷ് മിഷന്‍ പദ്ധതി 2026 വരെ തുടരാനും 12,000 പുതിയ ആയുഷ് കേന്ദ്രങ്ങള്‍ തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു. 4607 കോടി രൂപ ഇതിനായി നീക്കിവെക്കും. കോടതികളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന് 9000 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. 54,618 കോടി രൂപയുടെ മൃഗസംരക്ഷണ-ക്ഷീരവികസന പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതനായിരുന്നു.