കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം; ഡി രാജ ദേശീയ ജനറല്‍ സെക്രട്ടറിയായി തുടരും

ഹൈദരാബാദ്: കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്നും നിലവിലെ സഹകരണം തുടര്‍ന്നാല്‍ മതിയെന്നും സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ കേരള ഘടകം ആവശ്യമുന്നയിച്ചെങ്കിലും ഭൂരിഭാഗം അംഗങ്ങളും ഇതിനോട് യോജിച്ചില്ല. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും ധാരണയാകാമെന്നും സംസ്ഥാനങ്ങളില്‍ സഹകരിക്കാമെന്നുമുള്ള സിപിഎം നിലപാടിനെ സിപിഐ കേരള ഘടകം വിമര്‍ശിച്ചു. ഇത്തരമൊരു നിലപാട് രാജ്യത്ത് മതേതരകക്ഷികള്‍ തമ്മിലുള്ള യോജിപ്പിനെ ദുര്‍ബലപ്പെടുത്തുമെന്ന് അവര്‍ വാദിച്ചു. എന്നാല്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് […]

ഹൈദരാബാദ്: കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്നും നിലവിലെ സഹകരണം തുടര്‍ന്നാല്‍ മതിയെന്നും സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ കേരള ഘടകം ആവശ്യമുന്നയിച്ചെങ്കിലും ഭൂരിഭാഗം അംഗങ്ങളും ഇതിനോട് യോജിച്ചില്ല. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും ധാരണയാകാമെന്നും സംസ്ഥാനങ്ങളില്‍ സഹകരിക്കാമെന്നുമുള്ള സിപിഎം നിലപാടിനെ സിപിഐ കേരള ഘടകം വിമര്‍ശിച്ചു. ഇത്തരമൊരു നിലപാട് രാജ്യത്ത് മതേതരകക്ഷികള്‍ തമ്മിലുള്ള യോജിപ്പിനെ ദുര്‍ബലപ്പെടുത്തുമെന്ന് അവര്‍ വാദിച്ചു. എന്നാല്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഈ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
അതേ സമയം ഡി രാജ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തുടരും. നാഷണല്‍ കൗണ്‍സില്‍ ഡി രാജയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി ഐകകണ്‌ഠേന തിരഞ്ഞടുത്തു. 2010 ല്‍ സുധാകര്‍ റെഡ്ഡി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് പകരക്കാരനായി രാജ എത്തിയത്.
സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, ഇ ചന്ദ്രശേഖരന്‍, കെ പി രാജേന്ദ്രന്‍, കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, പി പി സുനീര്‍, ജെ ചിഞ്ചുറാണി, പി വസന്തം, രാജാജി മാത്യു തോമസ്, പി സന്തോഷ് കുമാര്‍ എം പി, ചിറ്റയം ഗോപകുമാര്‍, ടി ടി ജിസ്മോന്‍, സത്യന്‍ മൊകേരി എന്നിവര്‍ തിരഞ്ഞടുക്കപ്പെട്ടു.

Related Articles
Next Story
Share it