ഡികെ ശിവകുമാറിനെതിരെ സുള്ള്യ കോടതി മൂന്നാംതവണയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു; നവംബര്‍ ആറിന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു
സുള്ള്യ: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാറിനെതിരെ സുള്ള്യ കോടതി മൂന്നാംതവണയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ശിവകുമാര്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് ബെല്ലാരെയിലെ സായി ഗിരിധര്‍ റായിയുമായുണ്ടായ വൈദ്യുതി വിതരണ പ്രശ്നവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാത്തതിനാലാണ് ശിവകുമാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ശിവകുമാറിനെ ഗിരിധര്‍ റായി ഫോണില്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. നിരവധി തവണ കോടതി സമന്‍സയച്ചിട്ടും കേസിലെ സാക്ഷിയായ ശിവകുമാര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ […]

സുള്ള്യ: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാറിനെതിരെ സുള്ള്യ കോടതി മൂന്നാംതവണയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ശിവകുമാര്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് ബെല്ലാരെയിലെ സായി ഗിരിധര്‍ റായിയുമായുണ്ടായ വൈദ്യുതി വിതരണ പ്രശ്നവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാത്തതിനാലാണ് ശിവകുമാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ശിവകുമാറിനെ ഗിരിധര്‍ റായി ഫോണില്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
നിരവധി തവണ കോടതി സമന്‍സയച്ചിട്ടും കേസിലെ സാക്ഷിയായ ശിവകുമാര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് ശിവകുമാറിനെതിരെ കോടതി നേരത്തെ രണ്ടുതവണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ചയും ശിവകുമാര്‍ ഹാജരായില്ല. സെപതംബര്‍ 29ന് ശിവകുമാറിനെ കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ശിവകുമാര്‍ പൊലീസ് നിര്‍ദേശത്തിന് വഴങ്ങാതെ ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നാം തവണയും ശിവകുമാറിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. പ്രദേശത്തെ വൈദ്യുതിവിതരണ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെടുത്താന്‍ ബെല്ലാരെ മര്‍ച്ചന്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സായ് ഗിരിധര്‍ റായ് 2016 ഫെബ്രുവരി 28ന് രാത്രി അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ഡി.കെ. ശിവകുമാറിനെ വിളിച്ചിരുന്നു. ഫോണ്‍ സംസാരത്തിനിടെ ഗിരിധര്‍ റായി ശിവകുമാറിനെ അസഭ്യം പറഞ്ഞുവെന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്ത അന്നു രാത്രി തന്നെ പൊലീസ് റായിയെ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരനായ ശിവകുമാര്‍ കേസിന്റെ വിചാരണവേളയില്‍ ഗിരിധര്‍ റായിക്കെതിരെ തെളിവുകള്‍ നല്‍കേണ്ടതുണ്ട്. ശിവകുമാറിന്റെ അസാന്നിധ്യം കാരണം കേസിന്റെ വിചാരണ മുടങ്ങിയിരിക്കുകയാണ്.