കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ ചളിയങ്കോടിന് സമീപം ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ചു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം കെ.എസ്.ടി.പി റോഡില്‍ ഗതാഗതം തടസപ്പെട്ടു. പൊലീസ് എത്തി ദേളി വഴിയാണ് വാഹനങ്ങള്‍ തിരിച്ച് വിട്ടത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികെയായിരുന്നു ലോറി. കാലി സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്. കാറിലെ യാത്രക്കാര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.