യാസ് തിങ്കളാഴ്ച അതി തീവ്ര ചുഴലിക്കാറ്റായി മാറും; കേരളം അടക്കമുള്ള പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം യാസ് തിങ്കളാഴ്ച അതി തീവ്ര ചുഴലിക്കാറ്റായി മാറും. ഇതേതുടര്‍ന്ന് കേരളം അടക്കമുള്ള പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീരമേഖലകളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്. മെയ് 26ന് ചുഴലിക്കാറ്റ് കര തൊട്ടേക്കുമെന്ന് പശ്ചിമ ബംഗാളിലും ഒഡീഷയ്ക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങല്‍ക്ക് നിര്‍ദേശം നല്‍കി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാ പ്രദേശ്, […]

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം യാസ് തിങ്കളാഴ്ച അതി തീവ്ര ചുഴലിക്കാറ്റായി മാറും. ഇതേതുടര്‍ന്ന് കേരളം അടക്കമുള്ള പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീരമേഖലകളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്. മെയ് 26ന് ചുഴലിക്കാറ്റ് കര തൊട്ടേക്കുമെന്ന് പശ്ചിമ ബംഗാളിലും ഒഡീഷയ്ക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങല്‍ക്ക് നിര്‍ദേശം നല്‍കി.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാ പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കിഴക്കന്‍ തീരത്തെ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കനത്ത മഴയുണ്ടാകുമെന്നും സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ മേഖലകളില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കേന്ദ്രം അതീവജാഗ്രതാനിര്‍ദേശം നല്‍കി. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ മീന്‍പിടുത്തം നിരോധിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരും സ്ഥിതി വിലയിരുത്തി.

അതേസമയം കേരളത്തില്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയാണ്. അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നത് ഒന്നര മീറ്റര്‍ ആക്കി വീണ്ടും ഉയര്‍ത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ടൗട്ടേ ചുഴലിക്കാറ്റ് സമയത്തേത് പോലുള്ള അതിതീവ്ര മഴ മുന്നറിയിപ്പ് നിലവില്‍ കേരളത്തിലില്ല.

Related Articles
Next Story
Share it