ചുഴലിക്കാറ്റ്: വീടിന്റെ ഇരുമ്പ് മേല്‍ക്കൂര ഒന്നര കി.മീ. ദൂരം പറന്ന് മറ്റൊരു വീടിന് മുകളിലേക്ക് വീണു

കാഞ്ഞങ്ങാട്: കനത്ത ചുഴലിക്കാറ്റില്‍ വീടിന്റെ ഇരുമ്പ് മേല്‍ക്കൂര ഒന്നര കിലോമീറ്റര്‍ ദൂരം പറന്ന് മറ്റൊരു വീടിന് മുകളില്‍ പതിച്ചു. കാഞ്ഞങ്ങാട് സൗത്ത് പട്ടക്കാലിലാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തി ചുഴലിക്കാറ്റിന്റെ താണ്ഡവം. പട്ടാക്കല്‍ അംഗന്‍വാടിക്ക് സമീപത്തെ നാസറിന്റെ വീടിന് മുകളില്‍ സ്ഥാപിച്ച ഇരുമ്പ് മേല്‍ക്കൂരയാണ് തൂണ്‍ ഉള്‍പ്പെടെ പിഴുതെടുത്ത് പറന്നു പോയത്. 36-ാം വാര്‍ഡില്‍ കല്ലൂരാവി മൂര്‍ഖന്‍ കാട്ടിലെ ചന്ദ്രവതിയുടെ വീടിന് മുകളിലാണ് ഇരുമ്പ് മേല്‍ക്കൂര പറന്നുവീണത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം. ഉഗ്രശബ്ദം കേട്ടാണ് നാട്ടുകാര്‍ സംഭവം […]

കാഞ്ഞങ്ങാട്: കനത്ത ചുഴലിക്കാറ്റില്‍ വീടിന്റെ ഇരുമ്പ് മേല്‍ക്കൂര ഒന്നര കിലോമീറ്റര്‍ ദൂരം പറന്ന് മറ്റൊരു വീടിന് മുകളില്‍ പതിച്ചു. കാഞ്ഞങ്ങാട് സൗത്ത് പട്ടക്കാലിലാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തി ചുഴലിക്കാറ്റിന്റെ താണ്ഡവം. പട്ടാക്കല്‍ അംഗന്‍വാടിക്ക് സമീപത്തെ നാസറിന്റെ വീടിന് മുകളില്‍ സ്ഥാപിച്ച ഇരുമ്പ് മേല്‍ക്കൂരയാണ് തൂണ്‍ ഉള്‍പ്പെടെ പിഴുതെടുത്ത് പറന്നു പോയത്. 36-ാം വാര്‍ഡില്‍ കല്ലൂരാവി മൂര്‍ഖന്‍ കാട്ടിലെ ചന്ദ്രവതിയുടെ വീടിന് മുകളിലാണ് ഇരുമ്പ് മേല്‍ക്കൂര പറന്നുവീണത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം. ഉഗ്രശബ്ദം കേട്ടാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. തെങ്ങിന്‍ തോപ്പുകള്‍ നിറഞ്ഞ പ്രദേശത്ത് കൂടി എവിടെയും തട്ടാതെയാണ് ചന്ദ്രവതിയുടെ വീടിന് മുകളില്‍ ഇരുമ്പ് ഷീറ്റ് വീണത്. ആര്‍ക്കും പരിക്കില്ല. നാസറിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.വീടിന്റെ ഇരുമ്പ് മേല്‍ക്കൂര ഒന്നര കി.മീ. ദൂരം പറന്ന് മറ്റൊരു വീടിന് മുകളിലേക്ക് വീണു
കാഞ്ഞങ്ങാട്: കനത്ത ചുഴലിക്കാറ്റില്‍ വീടിന്റെ ഇരുമ്പ് മേല്‍ക്കൂര ഒന്നര കിലോമീറ്റര്‍ ദൂരം പറന്ന് മറ്റൊരു വീടിന് മുകളില്‍ പതിച്ചു. കാഞ്ഞങ്ങാട് സൗത്ത് പട്ടക്കാലിലാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തി ചുഴലിക്കാറ്റിന്റെ താണ്ഡവം. പട്ടാക്കല്‍ അംഗന്‍വാടിക്ക് സമീപത്തെ നാസറിന്റെ വീടിന് മുകളില്‍ സ്ഥാപിച്ച ഇരുമ്പ് മേല്‍ക്കൂരയാണ് തൂണ്‍ ഉള്‍പ്പെടെ പിഴുതെടുത്ത് പറന്നു പോയത്. 36-ാം വാര്‍ഡില്‍ കല്ലൂരാവി മൂര്‍ഖന്‍ കാട്ടിലെ ചന്ദ്രവതിയുടെ വീടിന് മുകളിലാണ് ഇരുമ്പ് മേല്‍ക്കൂര പറന്നുവീണത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം. ഉഗ്രശബ്ദം കേട്ടാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. തെങ്ങിന്‍ തോപ്പുകള്‍ നിറഞ്ഞ പ്രദേശത്ത് കൂടി എവിടെയും തട്ടാതെയാണ് ചന്ദ്രവതിയുടെ വീടിന് മുകളില്‍ ഇരുമ്പ് ഷീറ്റ് വീണത്. ആര്‍ക്കും പരിക്കില്ല. നാസറിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

Related Articles
Next Story
Share it