കോവിഡ് ഭീതിക്കിടെ രാജ്യത്ത് ചുഴലിക്കാറ്റ് ഭീഷണിയും; ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ന്യൂഡെല്‍ഹി: കോവിഡ് ഭീതിക്കിടെ രാജ്യത്ത് ചുഴലിക്കാറ്റ് ഭീഷണിയും. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ടൗട്ടെ ചുഴലിക്കാറ്റ് കണക്കിലെടുത്ത് നൂറ് എന്‍.ഡി.ആര്‍എഫ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 42 സംഘത്തെ കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്ന് എന്‍.ഡി.ആര്‍.എഫ് ആറിയിച്ചു. ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി ചൊവ്വാഴ്ച ഗുജറാത്തില്‍ എത്തുന്ന സാഹചര്യത്തില്‍ 13 സംഘങ്ങളെ വ്യോമമാര്‍ഗം ഇന്ന് സംസ്ഥാനത്തെത്തിച്ചു. മോശം കാലാവസ്ഥയുള്ളതിനാല്‍ […]

ന്യൂഡെല്‍ഹി: കോവിഡ് ഭീതിക്കിടെ രാജ്യത്ത് ചുഴലിക്കാറ്റ് ഭീഷണിയും. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ടൗട്ടെ ചുഴലിക്കാറ്റ് കണക്കിലെടുത്ത് നൂറ് എന്‍.ഡി.ആര്‍എഫ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 42 സംഘത്തെ കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്ന് എന്‍.ഡി.ആര്‍.എഫ് ആറിയിച്ചു.

ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി ചൊവ്വാഴ്ച ഗുജറാത്തില്‍ എത്തുന്ന സാഹചര്യത്തില്‍ 13 സംഘങ്ങളെ വ്യോമമാര്‍ഗം ഇന്ന് സംസ്ഥാനത്തെത്തിച്ചു. മോശം കാലാവസ്ഥയുള്ളതിനാല്‍ കേരളത്തിലേത് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകളെ ബാധിക്കുമെന്ന് വിമാനകമ്പനികള്‍ അറിയിച്ചു.

അതിനിടെ അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അളര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles
Next Story
Share it