ഹരിത തിരഞ്ഞെടുപ്പിന്റെ സന്ദേശവുമായി സൈക്കിള്‍ റാലി നടത്തി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ചട്ടം പാലിച്ച് തിരഞ്ഞെടുപ്പിനെ നേരിടൂ എന്ന സന്ദേശവുമായി സ്വീപ്പും ജില്ലാ ഹരിത മിഷനും ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഗ്രീന്‍ തിരഞ്ഞെടുപ്പ്-2021 സൈക്കിള്‍ റാലി ശ്രദ്ധേയമായി. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു സൈക്കിള്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിത ചട്ടം നോഡല്‍ ഓഫീസര്‍ എ. ലക്ഷ്മി, ശുചിത്വമിഷന്‍ അസ്സിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.വി പ്രേമരാജന്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത്, ഡെയ്‌ലി റൈഡേര്‍സ് […]

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ചട്ടം പാലിച്ച് തിരഞ്ഞെടുപ്പിനെ നേരിടൂ എന്ന സന്ദേശവുമായി സ്വീപ്പും ജില്ലാ ഹരിത മിഷനും ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഗ്രീന്‍ തിരഞ്ഞെടുപ്പ്-2021 സൈക്കിള്‍ റാലി ശ്രദ്ധേയമായി.
ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു സൈക്കിള്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിത ചട്ടം നോഡല്‍ ഓഫീസര്‍ എ. ലക്ഷ്മി, ശുചിത്വമിഷന്‍ അസ്സിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.വി പ്രേമരാജന്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത്, ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. പി.എ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ സൈക്കിള്‍ റാലിയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it