അമിത മൊബൈല്‍ ഉപയോഗത്തിനെതിരെയുള്ള സൈക്കിള്‍ ക്യാമ്പയിന് സമാപനം
കാസര്‍കോട്: അമിതമൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എറണാകുളം സ്വദേശി എ.എം. ജോയ് സൈക്കിളില്‍ നടത്തിയ ബോധവല്‍ക്കരണ ക്യാമ്പയിന് സമാപനം. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്ത് എത്തിയ ജോയിയെ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍ സ്വീകരിച്ചു.10 ദിവസങ്ങള്‍ക്ക് മുമ്പാണ് ബോധവല്‍ക്കരണ ക്യാമ്പയിനുമായി ജോയി തിരുവനന്തപുരത്ത് നിന്നും യാത്ര പുറപ്പെട്ടത്. മാതാപിതാക്കളുടെ അമിതമായ മൊബൈല്‍ ഉപയോഗം കുട്ടികളേയും അതിലേക്ക് പ്രേരിപ്പിക്കുമെന്നും അത് കുട്ടികളെ ശാരീരികമായും മാനസീകമായും തളര്‍ത്തിക്കളയുമെന്നും ജോയ് പറയുന്നു. എല്ലാ പഞ്ചായത്തുകളിലും കുട്ടികളെ […]

കാസര്‍കോട്: അമിതമൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എറണാകുളം സ്വദേശി എ.എം. ജോയ് സൈക്കിളില്‍ നടത്തിയ ബോധവല്‍ക്കരണ ക്യാമ്പയിന് സമാപനം. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്ത് എത്തിയ ജോയിയെ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍ സ്വീകരിച്ചു.
10 ദിവസങ്ങള്‍ക്ക് മുമ്പാണ് ബോധവല്‍ക്കരണ ക്യാമ്പയിനുമായി ജോയി തിരുവനന്തപുരത്ത് നിന്നും യാത്ര പുറപ്പെട്ടത്. മാതാപിതാക്കളുടെ അമിതമായ മൊബൈല്‍ ഉപയോഗം കുട്ടികളേയും അതിലേക്ക് പ്രേരിപ്പിക്കുമെന്നും അത് കുട്ടികളെ ശാരീരികമായും മാനസീകമായും തളര്‍ത്തിക്കളയുമെന്നും ജോയ് പറയുന്നു. എല്ലാ പഞ്ചായത്തുകളിലും കുട്ടികളെ ആകര്‍ഷിക്കാന്‍ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കണമെന്നാണ് ജോയിയുടെ ആവശ്യം. വൈപ്പിന്‍ ഐലന്റ് സൈക്കിള്‍ ക്ലബ്ബിലെ അംഗമാണ് എ.എം. ജോയ്.