ജീവനക്കാരുടെ തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസമായി കുറച്ച് ബെംഗളൂരുവിലെ ഐടി കമ്പനി

ബെംഗളൂരു: ജീവനക്കാരുടെ തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസമായി കുറച്ച് ബെംഗളൂരുവിലെ ഐടി കമ്പനി. തൊഴിലാളി സൗഹൃദ ഇടമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ടി എ സി എന്ന സൈബര്‍ സെക്യൂരിറ്റി കമ്പനിയാണ് ജീവനക്കാരുടെ ഒരാഴ്ചയിലെ തൊഴില്‍ദിനങ്ങളുടെ എണ്ണം നാലാക്കി നിജപ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് കൂടുതല്‍ സന്തോഷകരമായ തൊഴില്‍ സാഹചര്യമൊരുക്കുക എന്നത് ലക്ഷ്യമിട്ടാണ് മാറ്റമെന്ന് കമ്പനി പ്രതികരിച്ചു. ദിവസങ്ങളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. കമ്പനി നടത്തിയ ആഭ്യന്തര സര്‍വേയില്‍ 80 ശതമാനം ജീവനക്കാരും തീരുമാനത്തെ […]

ബെംഗളൂരു: ജീവനക്കാരുടെ തൊഴില്‍ ദിനങ്ങള്‍ ആഴ്ചയില്‍ നാല് ദിവസമായി കുറച്ച് ബെംഗളൂരുവിലെ ഐടി കമ്പനി. തൊഴിലാളി സൗഹൃദ ഇടമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ടി എ സി എന്ന സൈബര്‍ സെക്യൂരിറ്റി കമ്പനിയാണ് ജീവനക്കാരുടെ ഒരാഴ്ചയിലെ തൊഴില്‍ദിനങ്ങളുടെ എണ്ണം നാലാക്കി നിജപ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് കൂടുതല്‍ സന്തോഷകരമായ തൊഴില്‍ സാഹചര്യമൊരുക്കുക എന്നത് ലക്ഷ്യമിട്ടാണ് മാറ്റമെന്ന് കമ്പനി പ്രതികരിച്ചു.

ദിവസങ്ങളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. കമ്പനി നടത്തിയ ആഭ്യന്തര സര്‍വേയില്‍ 80 ശതമാനം ജീവനക്കാരും തീരുമാനത്തെ അനുകൂലിച്ചു. തൊഴില്‍ ദിനങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സമയം ജോലിയെടുക്കാന്‍ അവരെല്ലാം തയാറായെന്നും കമ്പനി വ്യക്തമാക്കി.

യുവാക്കാളായ ജീവനക്കാരുള്ള പുതിയൊരു കമ്പനിയാണ് തങ്ങളുടേത്. ജീവനക്കാരുടെ വര്‍ക്ക് ലൈഫ് ബാലന്‍സ് ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് എന്ത് പരീക്ഷണവും നടത്താം. ഇത് മറ്റ് പല കമ്പനികള്‍ക്കും മാതൃകയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി സി.ഇ.ഒ ത്രിഷാന്ത് അറോറ പറഞ്ഞു.

Related Articles
Next Story
Share it