കാഞ്ഞങ്ങാട്ടെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെ തേന്‍കെണിയില്‍ കുടുക്കി ഒന്നരലക്ഷം തട്ടിയ പെണ്‍കുട്ടിയെ പിടികൂടാന്‍ സൈബര്‍സെല്‍ വല മുറുക്കി; കൂടുതല്‍ സൂചനകള്‍ ലഭിച്ചതായി പൊലീസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ സമീപപ്രദേശത്ത് താമസിക്കുന്ന റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെ തേന്‍കെണിയില്‍ കുടുക്കി ഒന്നരലക്ഷം രൂപ തട്ടിയെടുത്ത പെണ്‍കുട്ടിയെ പിടികൂടാന്‍ പൊലീസിലെ സൈബര്‍സെല്‍ വല മുറുക്കി. പണം തട്ടിയ പെണ്‍കുട്ടി മലയാളിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പെണ്‍കുട്ടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗൂഡസംഘത്തെ കണ്ടെത്തുന്നതിനും അന്വേഷണം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. റിട്ട. ബാങ്കുദ്യോഗസ്ഥന് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റയച്ച പെണ്‍കുട്ടി പിന്നീട് വീഡിയോ കോളിലൂടെ ചാറ്റിംഗ് നടത്തി അടുപ്പം സ്ഥാപിക്കുകയുമായിരുന്നു. വീഡിയോ കോളിനിടെ വിവസ്ത്രയായി പ്രത്യക്ഷപ്പെട്ട […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ സമീപപ്രദേശത്ത് താമസിക്കുന്ന റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെ തേന്‍കെണിയില്‍ കുടുക്കി ഒന്നരലക്ഷം രൂപ തട്ടിയെടുത്ത പെണ്‍കുട്ടിയെ പിടികൂടാന്‍ പൊലീസിലെ സൈബര്‍സെല്‍ വല മുറുക്കി. പണം തട്ടിയ പെണ്‍കുട്ടി മലയാളിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പെണ്‍കുട്ടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗൂഡസംഘത്തെ കണ്ടെത്തുന്നതിനും അന്വേഷണം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ സൂചനകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. റിട്ട. ബാങ്കുദ്യോഗസ്ഥന് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റയച്ച പെണ്‍കുട്ടി പിന്നീട് വീഡിയോ കോളിലൂടെ ചാറ്റിംഗ് നടത്തി അടുപ്പം സ്ഥാപിക്കുകയുമായിരുന്നു. വീഡിയോ കോളിനിടെ വിവസ്ത്രയായി പ്രത്യക്ഷപ്പെട്ട യുവതി കുറച്ചുദിവസങ്ങള്‍ക്ക് ശേഷം തന്റെ അശ്ലീലചിത്രത്തിനൊപ്പം ബാങ്കുദ്യോഗസ്ഥന്റെ ഫോട്ടോ കൂടി ചേര്‍ത്ത് അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് അയച്ചുകൊടുത്തു. തനിക്ക് ഉടന്‍ ഒന്നരലക്ഷം രൂപ വേണമെന്നും അല്ലാത്ത പക്ഷം ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയുള്ള സന്ദേശവും പെണ്‍കുട്ടി റിട്ട. ബാങ്കുദ്യോഗസ്ഥന് അയച്ചിരുന്നു. ചിത്രം പുറത്തുവന്നാലുള്ള മാനഹാനിയോര്‍ത്ത് പെണ്‍കുട്ടി നല്‍കിയ ബാങ്ക് അക്കൗണ്ട് നമ്പറില്‍ പണം നിക്ഷേപിച്ചു. വീണ്ടും മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയതോടെയാണ് റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി മലയാളത്തിലാണ് സംസാരിച്ചതെന്ന് പരാതിക്കാരന്‍ പൊലീസിനോട് വെളിപ്പെടുത്തി. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും നിരവധിപേര്‍ക്ക് തേന്‍കെണിയില്‍പെട്ട് പണം നഷ്ടമായിട്ടുണ്ട്.

Related Articles
Next Story
Share it