ജോലി വാഗ്ദാനം ചെയ്ത് മൊബൈല്‍ ഫോണില്‍ അജ്ഞാതന്റെ സന്ദേശം; തട്ടിപ്പുകാരന്‍ അയച്ച ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത യുവതിയുടെ അക്കൗണ്ടില്‍ നിന്നും അഞ്ചരലക്ഷം രൂപ നഷ്ടമായി

മംഗളൂരു: ഓണ്‍ലൈന്‍ തട്ടിപ്പുകാരന്റെ കെണിയില്‍ വീണ യുവതിക്ക് നഷ്ടമായത് അഞ്ചരലക്ഷം രൂപ. ബെല്‍ത്തങ്ങാടി ടൗണിലെ ചര്‍ച്ച് റോഡിന് സമീപം താമസിക്കുന്ന രവിശങ്കറിന്റെ ഭാര്യ പൂര്‍ണിമക്കാണ് അക്കൗണ്ടില്‍ നിന്ന് ഇത്രയും തുക നഷ്ടമായത്. പൂര്‍ണിമയുടെ പരാതിയില്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു. കാര്‍ത്തിക് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് അജ്ഞാതന്റെ സന്ദേശം പൂര്‍ണിമയുടെ മൊബൈല്‍ ഫോണിലേക്ക് വന്നത്. പാര്‍ട്ട് ടൈം ജോലിക്ക് അടിയന്തിരമായി റിക്രൂട്ട് ചെയ്യുകയാണെന്നും പൂര്‍ണിമയ്ക്ക് പ്രതിദിനം 3,000 മുതല്‍ 8,000 രൂപ […]

മംഗളൂരു: ഓണ്‍ലൈന്‍ തട്ടിപ്പുകാരന്റെ കെണിയില്‍ വീണ യുവതിക്ക് നഷ്ടമായത് അഞ്ചരലക്ഷം രൂപ. ബെല്‍ത്തങ്ങാടി ടൗണിലെ ചര്‍ച്ച് റോഡിന് സമീപം താമസിക്കുന്ന രവിശങ്കറിന്റെ ഭാര്യ പൂര്‍ണിമക്കാണ് അക്കൗണ്ടില്‍ നിന്ന് ഇത്രയും തുക നഷ്ടമായത്. പൂര്‍ണിമയുടെ പരാതിയില്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു. കാര്‍ത്തിക് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് അജ്ഞാതന്റെ സന്ദേശം പൂര്‍ണിമയുടെ മൊബൈല്‍ ഫോണിലേക്ക് വന്നത്. പാര്‍ട്ട് ടൈം ജോലിക്ക് അടിയന്തിരമായി റിക്രൂട്ട് ചെയ്യുകയാണെന്നും പൂര്‍ണിമയ്ക്ക് പ്രതിദിനം 3,000 മുതല്‍ 8,000 രൂപ വരെ സമ്പാദിക്കാമെന്നുമായിരുന്നു സന്ദേശം. ഇതിനായി ഒരു മൊബൈല്‍ നമ്പര്‍ പൂര്‍ണിമക്ക് അയച്ചു. പൂര്‍ണിമ ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു ലിങ്ക് അയച്ചുകൊടുത്തു. ബാങ്ക് അക്കൗണ്ട് നമ്പര്‍ സഹിതം ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. പൂര്‍ണിമ രജിസ്റ്റര്‍ ചെയ്തതോടെ അക്കൗണ്ടില്‍ നിന്ന് അഞ്ചരലക്ഷം രൂപ നഷ്ടമാകുകയായിരുന്നു.

Related Articles
Next Story
Share it