സൈബര്‍ പോരാളികള്‍ ഇടതുപക്ഷത്തിന്റെ കരുത്ത്, സത്യാനന്തരകാലത്തെ മാധ്യമങ്ങളുടെ കെട്ടുകഥകള്‍ പൊളിക്കുന്നത് സൈബര്‍ സഖാക്കള്‍; അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: സൈബര്‍ പോരാളികള്‍ ഇടതുപക്ഷത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തിന്റെ പ്രചാരകര്‍ പി.ആര്‍. ഏജന്‍സികളല്ലെന്നും സത്യാനന്തരകാലത്തെ മാധ്യമങ്ങളുടെ കെട്ടുകഥകള്‍ പൊളിക്കുന്നത് സൈബര്‍ ലോകത്തെ സഖാക്കളാണെന്നും അദ്ദേഹം പറഞ്ഞു. നിസ്തുലമായ സേവനമാണ് അവര്‍ ചെയ്യുന്നത്. നിതാന്ത്ര ജാഗ്രതയോടെ ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരുന്ന സോഷ്യല്‍ മീഡിയയിലെ സഖാക്കളോട് നന്ദിയുണ്ട്. അസത്യങ്ങള്‍ ആയുധമാക്കി ഇടതുപക്ഷത്തെ വേട്ടയാടിയപ്പോള്‍ ആ തിന്മയ്ക്കെതിരേ സമൂഹമാധ്യമങ്ങളെ വേദിയാക്കിയ സുഹൃത്തുകള്‍ ആയിരക്കണക്കിനാണ്. ഒരു അവകാശവാദവും ഉയര്‍ത്താതെ എല്‍ഡിഎഫിനു കാവലായി നില്‍ക്കുന്ന സൈബര്‍ സഖാക്കള്‍ക്ക് അഭിവാദ്യവും നന്ദിയും […]

കണ്ണൂര്‍: സൈബര്‍ പോരാളികള്‍ ഇടതുപക്ഷത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തിന്റെ പ്രചാരകര്‍ പി.ആര്‍. ഏജന്‍സികളല്ലെന്നും സത്യാനന്തരകാലത്തെ മാധ്യമങ്ങളുടെ കെട്ടുകഥകള്‍ പൊളിക്കുന്നത് സൈബര്‍ ലോകത്തെ സഖാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

നിസ്തുലമായ സേവനമാണ് അവര്‍ ചെയ്യുന്നത്. നിതാന്ത്ര ജാഗ്രതയോടെ ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്ത് പകരുന്ന സോഷ്യല്‍ മീഡിയയിലെ സഖാക്കളോട് നന്ദിയുണ്ട്. അസത്യങ്ങള്‍ ആയുധമാക്കി ഇടതുപക്ഷത്തെ വേട്ടയാടിയപ്പോള്‍ ആ തിന്മയ്ക്കെതിരേ സമൂഹമാധ്യമങ്ങളെ വേദിയാക്കിയ സുഹൃത്തുകള്‍ ആയിരക്കണക്കിനാണ്. ഒരു അവകാശവാദവും ഉയര്‍ത്താതെ എല്‍ഡിഎഫിനു കാവലായി നില്‍ക്കുന്ന സൈബര്‍ സഖാക്കള്‍ക്ക് അഭിവാദ്യവും നന്ദിയും അറിയിക്കുകയാണെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.

ഇടതുപക്ഷത്തിനായി പ്രചരണം നടത്താന്‍ ഇത്തവണ പാര്‍ട്ടി പ്രവര്‍ത്തകരല്ല, ജനം ഒന്നടങ്കം ഇറങ്ങിയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രചരണമാണ് ഇടതുപക്ഷത്തിനായി ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Articles
Next Story
Share it