ക്രൈം നന്ദകുമാറിന്റെ ഓഫീസില്‍ സൈബര്‍ സെല്‍ പരിശോധന

കൊച്ചി: ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ ഓഫീസില്‍ സൈബര്‍ സെല്‍ പരിശോധന നടത്തി. കൊച്ചി കലൂരിലെ ഓഫീസിലാണ് പരിശോധന. തിരുവനന്തപുരത്ത് നിന്നുള്ള സൈബര്‍ സെല്‍ സംഘമാണ് റെയ്ഡ് നടത്തിയത്. പരിയാരം മെഡിക്കല്‍ കോളേജിനെക്കുറിച്ച് അപകീര്‍ത്തികരവും വാസ്തവ വിരുദ്ധവുമായ വാര്‍ത്ത നല്‍കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്തതായാണ് പരാതി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെടുത്തി വാസ്തവ […]

കൊച്ചി: ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ ഓഫീസില്‍ സൈബര്‍ സെല്‍ പരിശോധന നടത്തി. കൊച്ചി കലൂരിലെ ഓഫീസിലാണ് പരിശോധന. തിരുവനന്തപുരത്ത് നിന്നുള്ള സൈബര്‍ സെല്‍ സംഘമാണ് റെയ്ഡ് നടത്തിയത്. പരിയാരം മെഡിക്കല്‍ കോളേജിനെക്കുറിച്ച് അപകീര്‍ത്തികരവും വാസ്തവ വിരുദ്ധവുമായ വാര്‍ത്ത നല്‍കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്തതായാണ് പരാതി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെടുത്തി വാസ്തവ വിരുദ്ധമായ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് അധികൃതരാണ് പരാതി നല്‍കിയത്.

അന്വേഷണത്തിന്റെ ഭാഗമായി ക്രൈം ജീവനക്കാരനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ നന്ദകുമാറിനെയും ചോദ്യം ചെയ്‌തേക്കും.

Related Articles
Next Story
Share it