ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതത്തില്‍ പൂത്തുലഞ്ഞ അധ്യാപക ജീവിതം-സി.വി.അനന്തന്‍ മാസ്റ്റര്‍
സി.വി.അനന്തന്‍ മാസ്റ്റര്‍ കാലം മറക്കാത്ത ബന്ധം എന്ന് ചരിത്രം രേഖപ്പെടുത്തിയ പേര്. മൂന്ന് തലമുറകളെ അക്ഷരജ്ഞാനം പകര്‍ന്ന് നല്‍കി സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ മേഖലകളിലേക്ക് പറഞ്ഞു വിട്ട വ്യക്തിത്വത്തിന് ഉടമ. സി.വി അനന്തന്‍ മാസ്റ്റര്‍ പലര്‍ക്കും ഒരു അധ്യാപകന്‍ മാത്രമായിരുന്നില്ല, രക്ഷകര്‍ത്താവ്, വഴികാട്ടി, രാഷ്ട്രീയ ഗുരു എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെ. ഗുരുശിഷ്യബന്ധത്തിനപ്പുറം മാനവികതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച ഒരു ഉത്തമ കമ്മൂണിസ്റ്റുകാരന്‍. വിദ്യാലയത്തില്‍ എത്തിയാല്‍ കുട്ടികളുടെ അധ്യാപകന്‍ എന്നതിലപ്പുറം വീട്ടുവീഴ്ചയില്ലാത്ത കര്‍ക്കശക്കാരന്‍. നീണ്ട വര്‍ഷത്തെ സേവനത്തിനിടയില്‍ തന്റെ ഉത്തരവാദിത്വം […]

സി.വി.അനന്തന്‍ മാസ്റ്റര്‍ കാലം മറക്കാത്ത ബന്ധം എന്ന് ചരിത്രം രേഖപ്പെടുത്തിയ പേര്. മൂന്ന് തലമുറകളെ അക്ഷരജ്ഞാനം പകര്‍ന്ന് നല്‍കി സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ മേഖലകളിലേക്ക് പറഞ്ഞു വിട്ട വ്യക്തിത്വത്തിന് ഉടമ. സി.വി അനന്തന്‍ മാസ്റ്റര്‍ പലര്‍ക്കും ഒരു അധ്യാപകന്‍ മാത്രമായിരുന്നില്ല, രക്ഷകര്‍ത്താവ്, വഴികാട്ടി, രാഷ്ട്രീയ ഗുരു എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെ. ഗുരുശിഷ്യബന്ധത്തിനപ്പുറം മാനവികതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച ഒരു ഉത്തമ കമ്മൂണിസ്റ്റുകാരന്‍. വിദ്യാലയത്തില്‍ എത്തിയാല്‍ കുട്ടികളുടെ അധ്യാപകന്‍ എന്നതിലപ്പുറം വീട്ടുവീഴ്ചയില്ലാത്ത കര്‍ക്കശക്കാരന്‍. നീണ്ട വര്‍ഷത്തെ സേവനത്തിനിടയില്‍ തന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഭാരിച്ച ഉത്തരവാദിത്വങ്ങളുമായി നാട്ടുകാരോടൊപ്പം അതായിരുന്നു സി.വി.അനന്തന്‍ മാസ്റ്ററുടെ ജീവിതം.
സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസുകളില്‍ പ്രതിയായി. അതിന്റെ പേരില്‍ അധ്യാപക ജോലി നഷ്ടപ്പെട്ടു. എന്നിട്ടും തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം വരുത്താതെ ജനങ്ങള്‍ക്കൊപ്പം നാട്ടിലിറങ്ങി. രാഷ്ടീയ എതിരാളികള്‍ അദ്ദേഹത്തെ പലപ്പോഴായി ആക്രമിച്ചു. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം എന്താണന്ന് അദ്ദേഹം കാണിച്ചു തന്നു.
മൂന്ന് തലമുറയിലെ കുട്ടികള്‍ അനന്തന്‍ മാഷിന്റെ ശിഷ്യഗണത്തിലെ അംഗങ്ങളായി. അതിന്റെ പരിണിത ഫലമെന്നോണം അവര്‍ സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നു.
ഗുരു ശിഷ്യബന്ധത്തിന്റെ നേര്‍സാക്ഷ്യപത്രമാണ് അനന്തന്‍ മാഷ്. കാലം എത്ര കടന്നു പോയിട്ടും അദ്ദേഹത്തിന്റെ പേരു കേള്‍ക്കുമ്പോള്‍ അറിയാതെ ആദരവ് ഉയര്‍ന്നു വരികയായിരുന്നു.
തന്റെ ശിഷ്യന്മാരെ ഏത് തിരക്കിനിടയിലും അടുത്തു വിളിച്ചു വരുത്തി കാര്യങ്ങള്‍ ചോദിച്ചറിയുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.
ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയം തന്നെ. സ്വന്തം നാട്ടില്‍ നിന്ന് താമസം മാറി ദൂരേക്ക് പോയെങ്കിലും സ്വന്തം നാടിനോടുള്ള സ്‌നേഹവും ഓര്‍മ്മയും ഉള്ളിലൊതുക്കി ഇടക്കിടെയുള്ള സന്ദര്‍ശനം പതിവായിരുന്നു.
മരണത്തിന് തൊട്ടുമുമ്പുള്ള യാത്ര ബാക്കിപത്രമായി അവശേഷിക്കുന്നു. അദ്ദേഹത്തെ ബഹുമാനിക്കുന്നവര്‍, സ്‌നേഹിക്കുന്നവര്‍ അവരാരും അറിഞ്ഞില്ല അതൊരു അവസാനയാത്രയാണെന്ന്. അതെ, ഒട്ടേറെ സഹനമായ ത്യാഗമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു വലിയ നാടിനെ സ്‌നേഹിച്ച അവരില്‍ ഒരാളായി മാറിയ സി.വി.അനന്തന്‍ മാസ്റ്റര്‍ മുന്നറിയിപ്പൊന്നുമില്ലാതെ യാത്രയായി. ഒരു ഉത്തമ കമ്മ്യൂണിസ്റ്റ് ജീവിത ശൈലിയോടെ തന്നെ.
(സി.വി.അനന്തന്‍ മാസ്റ്റര്‍ ദീര്‍ഘകാലം അധ്യാപകനായിരുന്ന മുന്നാട് എ.യു.പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി യുടെ അനുസ്മരണ കുറിപ്പ്)