ഖത്തറിലെ കാസര്‍കോടന്‍ പ്രവാസികള്‍ക്ക് തണലേകി ക്യൂട്ടിക്ക് 19-ാം വര്‍ഷത്തിലേക്ക്

ദോഹ: ഖത്തറിലെ കാസര്‍കോടന്‍ പ്രവാസികള്‍ക്ക് തണലേകുന്ന ക്യൂട്ടിക്ക് കൂട്ടായ്മയുടെ 18-ാം വാര്‍ഷിക യോഗം ദോഹയിലെ കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. മാനേജിംഗ് ഡയരക്ടര്‍ ലുക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എം.പി. ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ആദം കുഞ്ഞി സ്വാഗതവും അകൗണ്ടന്റ് ഹാരിസ് പി.എസ്. വാര്‍ഷിക റിപ്പോര്‍ട്ടും ഓഡിറ്റര്‍ മന്‍സൂര്‍ മുഹമ്മദ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.എക്‌സിക്യൂട്ടീവ് അംഗം ബഷീര്‍ സ്രാങ്ക് നന്ദി പറഞ്ഞു. അക്കാദമി തലത്തില്‍ ഉന്നത വിജയം നേടിയ ക്യൂട്ടിക്ക് […]

ദോഹ: ഖത്തറിലെ കാസര്‍കോടന്‍ പ്രവാസികള്‍ക്ക് തണലേകുന്ന ക്യൂട്ടിക്ക് കൂട്ടായ്മയുടെ 18-ാം വാര്‍ഷിക യോഗം ദോഹയിലെ കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. മാനേജിംഗ് ഡയരക്ടര്‍ ലുക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എം.പി. ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ആദം കുഞ്ഞി സ്വാഗതവും അകൗണ്ടന്റ് ഹാരിസ് പി.എസ്. വാര്‍ഷിക റിപ്പോര്‍ട്ടും ഓഡിറ്റര്‍ മന്‍സൂര്‍ മുഹമ്മദ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
എക്‌സിക്യൂട്ടീവ് അംഗം ബഷീര്‍ സ്രാങ്ക് നന്ദി പറഞ്ഞു. അക്കാദമി തലത്തില്‍ ഉന്നത വിജയം നേടിയ ക്യൂട്ടിക്ക് അംഗങ്ങളുടെ മക്കളെ യോഗത്തില്‍ മെമന്റോ നല്‍കി അനുമോദിച്ചു. എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഖാദര്‍ ഉദുമ, ബഷീര്‍ ചാലക്കുന്ന്, ഷഹിന്‍ എം.പി, അബ്ദുല്ല ദേലംപാടി, സുബൈര്‍ ബനാറസ്, അംഗങ്ങളായ അലി പേരൂര്‍, ഷെഫീഖ് ചെങ്കള, നുഹ്മാന്‍ ബാങ്കോട്, ബഷീര്‍ കെ.എഫ്.സി, ജാഫര്‍ പള്ളം, മഹമൂദ് മാര സംസാരിച്ചു.
ഭാരാവാഹികള്‍: എം.പി ഷാഫി ഹാജി (ചെയ.), ലുക്മാനുല്‍ ഹക്കീം (മാനേജിംഗ് ഡയരക്ടര്‍), ആദം കുഞ്ഞി തളങ്കര (എക്സിക്യൂട്ടീവ് ഡയരക്ടര്‍), മന്‍സൂര്‍ മുഹമ്മദ് (ഓഡിറ്റര്‍), അബ്ദുല്ല ത്രീ സ്റ്റാര്‍ (സെക്ര.), ഹാരിസ് പി.എസ് (ട്രഷ.).

Related Articles
Next Story
Share it