മുണ്ടുമുറുക്കിയുടുക്കല്‍ നയവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം; ഓവര്‍ ടൈം അലവന്‍സ്, വിദേശ-അഭ്യന്തര വിമാന യാത്ര, ഓഫീസ് ചെലവ്, ഭരണനിര്‍വഹണ ചെലവ്, പരസ്യം, ഗ്രാന്റുകള്‍, പബ്ലിസിറ്റി എന്നിവയിലെല്ലാം നിയന്ത്രണത്തിന് നിര്‍ദേശം

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന്‌റെ ഭാഗമായി 'മുണ്ടുമുറുക്കിയുടുക്കല്‍ നയ'വുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഓവര്‍ ടൈം അലവന്‍സ്, വിദേശ-അഭ്യന്തര വിമാന യാത്ര, ഓഫീസ് ചെലവ്, ഭരണനിര്‍വഹണ ചെലവ്, പരസ്യം, ഗ്രാന്റുകള്‍, പബ്ലിസിറ്റി എന്നിവയിലെല്ലാം നിയന്ത്രണത്തിന് മന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമാക്കിയതിന് പിന്നാലെയാണ് ധനകാര്യമന്ത്രാലയം ചെലവ് ചുരുക്കാനുള്ള കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയത്. വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കി. അത്യാവശ്യമല്ലാത്ത ചെലവുകള്‍ പരമാവധി ഒഴിവാക്കണമെന്ന് ധനകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. […]

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന്‌റെ ഭാഗമായി 'മുണ്ടുമുറുക്കിയുടുക്കല്‍ നയ'വുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഓവര്‍ ടൈം അലവന്‍സ്, വിദേശ-അഭ്യന്തര വിമാന യാത്ര, ഓഫീസ് ചെലവ്, ഭരണനിര്‍വഹണ ചെലവ്, പരസ്യം, ഗ്രാന്റുകള്‍, പബ്ലിസിറ്റി എന്നിവയിലെല്ലാം നിയന്ത്രണത്തിന് മന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമാക്കിയതിന് പിന്നാലെയാണ് ധനകാര്യമന്ത്രാലയം ചെലവ് ചുരുക്കാനുള്ള കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയത്.

വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കി. അത്യാവശ്യമല്ലാത്ത ചെലവുകള്‍ പരമാവധി ഒഴിവാക്കണമെന്ന് ധനകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. പദ്ധതിയേതര ചെലവ് പൂര്‍ണമായും ഒഴിവാക്കണം. പദ്ധതി ചെലവില്‍ 20 ശതമാനത്തിന്റേയെങ്കിലും കുറവ് വരുത്തണമെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് ധനകാര്യമന്ത്രാലയം മറ്റു വകുപ്പുകള്‍ക്കെല്ലാം കത്ത് നല്‍കി.

കടുത്ത പ്രതിഷധത്തെ തുടര്‍ന്നാണ് രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. വാക്‌സിന്‍ നല്‍കാനായി 35,000 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍, ഇതിന് ഏ?കദേശം 50,000 കോടി ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമേ സൗജന്യ റേഷന് ഒരു ലക്ഷം കോടിയും വേണം. ദീപാവലി വരെ സൗജന്യ റേഷന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Related Articles
Next Story
Share it