മംഗളൂരു: യു.എ.ഇ കറന്‍സി കടത്താനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. കാസര്‍കോട് സ്വദേശി ദുബായിലേക്കുള്ള യാത്രക്കിടയിലാണ് പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് 27,500 ദിര്‍ഹം (5,77,500 രൂപ) കണ്ടെത്തി. യാത്രക്കാരനെതിരെ നിയമലംഘനത്തിന് കേസെടുത്തു.