2021 ജനുവരി മുതല്‍ ഏപ്രില്‍ വരെ മംഗളൂരു വിമാനതാവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് പത്തുകോടിയിലേറെ രൂപയുടെ അനധികൃത സ്വര്‍ണം; അറസ്റ്റിലായവരിലേറെയും കാസര്‍കോട് സ്വദേശികള്‍

മംഗളൂരു: 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലുമാസക്കാലം മംഗളൂരു വിമാനതാവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് പത്തുകോടി രൂപയിലേറെ രൂപയുടെ അധികൃതസ്വര്‍ണം. ഇതില്‍ കൂടുതല്‍ സ്വര്‍ണവും ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് മംഗളൂരു വിമാനതാവളത്തില്‍ എത്തിയത്. ഈ സാഹര്യത്തില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ലോക്ഡൗണിന് ശേഷം വിമാനസര്‍വീസ് പുനരാരംഭിച്ചതോടെ നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് പെരുകിയിരിക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മുന്‍ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം മംഗളൂരു വിമാനതാവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസുകളുടെ എണ്ണം ഏറ്റവും കൂടുതലാണ്. ഈ […]

മംഗളൂരു: 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലുമാസക്കാലം മംഗളൂരു വിമാനതാവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് പത്തുകോടി രൂപയിലേറെ രൂപയുടെ അധികൃതസ്വര്‍ണം. ഇതില്‍ കൂടുതല്‍ സ്വര്‍ണവും ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് മംഗളൂരു വിമാനതാവളത്തില്‍ എത്തിയത്. ഈ സാഹര്യത്തില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

ലോക്ഡൗണിന് ശേഷം വിമാനസര്‍വീസ് പുനരാരംഭിച്ചതോടെ നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് പെരുകിയിരിക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മുന്‍ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം മംഗളൂരു വിമാനതാവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസുകളുടെ എണ്ണം ഏറ്റവും കൂടുതലാണ്. ഈ വര്‍ഷം ജനുവരിയില്‍ എട്ട് കേസുകളില്‍ മൂന്ന് കോടി രൂപ വിലമതിക്കുന്ന 5.92 കിലോഗ്രാം സ്വര്‍ണവും ഫെബ്രുവരിയില്‍ 15 കേസുകളില്‍ 3.2 കോടി രൂപ വിലമതിക്കുന്ന 4.94 കിലോഗ്രാം സ്വര്‍ണവും മാര്‍ച്ചില്‍ 3.2 കോടി രൂപ വിലമതിക്കുന്ന 6.94 കിലോഗ്രാം സ്വര്‍ണവും കണ്ടെടുത്തു. മൂന്ന് മാസത്തിനിടെ 35 കേസുകളില്‍ 8.592 കോടി രൂപ വിലമതിക്കുന്ന 17.8 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഇതുവരെ ഏപ്രിലില്‍ അഞ്ച് കേസുകളിലായി 2.15 കോടി രൂപയുടെ 4 കിലോ സ്വര്‍ണം കണ്ടെടുത്തു. സ്വര്‍ണവുമായി പിടിയിലായവരില്‍ ഭൂരിഭാഗവും കാസര്‍കോട്, ഭട്കല്‍, ഉത്തര കന്നഡ ജില്ലകളിലുള്ളവരാണെന്ന് കസ്റ്റംസ് പറഞ്ഞു. ഗള്‍ഫില്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നവരെ സ്വര്‍ണം കടത്താന്‍ കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി.

Related Articles
Next Story
Share it