മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് 42.89 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി; കാസര്‍കോട് സ്വദേശി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് 42.89 ലക്ഷം രൂപ വിലമതിക്കുന്ന 708 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ദുബായില്‍ നിന്ന് വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 17.40 ലക്ഷം രൂപ വിലമതിക്കുന്ന 288 ഗ്രാം സ്വര്‍ണം പാന്റ്‌സിന്റെ ലൂപ്പിനുള്ളില്‍ ഇരട്ട പാളികളുള്ള അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.എയര്‍ ഇന്ത്യ എക്‌സ്പ്രസ് 814 വിമാനത്തില്‍ വന്ന കാസര്‍കോട് സ്വദേശിയുടെ ട്രോളി ബാഗ് പരിശോധിച്ചപ്പോള്‍ അനധികൃത സ്വര്‍ണ്ണം കണ്ടെത്തി. ടിഫാനി എക്ലെയര്‍സ് എന്ന […]

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് 42.89 ലക്ഷം രൂപ വിലമതിക്കുന്ന 708 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ദുബായില്‍ നിന്ന് വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 17.40 ലക്ഷം രൂപ വിലമതിക്കുന്ന 288 ഗ്രാം സ്വര്‍ണം പാന്റ്‌സിന്റെ ലൂപ്പിനുള്ളില്‍ ഇരട്ട പാളികളുള്ള അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് 814 വിമാനത്തില്‍ വന്ന കാസര്‍കോട് സ്വദേശിയുടെ ട്രോളി ബാഗ് പരിശോധിച്ചപ്പോള്‍ അനധികൃത സ്വര്‍ണ്ണം കണ്ടെത്തി. ടിഫാനി എക്ലെയര്‍സ് എന്ന ബ്രാന്‍ഡ് നാമത്തിലുള്ള ഏഴ് ചോക്ലേറ്റ് പാക്കറ്റുകളിലായി 25.49 ലക്ഷം രൂപ വിലവരുന്ന 420 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണമാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്.

Related Articles
Next Story
Share it