ഒരുകോടിയിലേറെ രൂപയുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ മംഗളൂരുവില്‍ കസ്റ്റംസിന്റെ പിടിയില്‍; ഇരുവരും എത്തിയത് ഷാര്‍ജയില്‍ നിന്ന്

മംഗളൂരു: ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മേല്‍പ്പറമ്പ് തൊട്ടിയിലെ ഫൈസല്‍ (37), മുഹമ്മദ് ഷുഹൈബ് മുഗു (31) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നാണ് രണ്ടുപേരും എത്തിയത്. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരായിരുന്നു ഫൈസലും ഷുഹൈബും. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ അടിവസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തി. ഒരു കോടിയിലേറെ രൂപ വിലവരുന്ന 2.154 കിലോഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. കസ്റ്റംസ് കമ്മീഷണര്‍ ഇമാമുദ്ദീന്‍ […]

മംഗളൂരു: ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മേല്‍പ്പറമ്പ് തൊട്ടിയിലെ ഫൈസല്‍ (37), മുഹമ്മദ് ഷുഹൈബ് മുഗു (31) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നാണ് രണ്ടുപേരും എത്തിയത്. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരായിരുന്നു ഫൈസലും ഷുഹൈബും. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ അടിവസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തി. ഒരു കോടിയിലേറെ രൂപ വിലവരുന്ന 2.154 കിലോഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. കസ്റ്റംസ് കമ്മീഷണര്‍ ഇമാമുദ്ദീന്‍ അഹമ്മദ്, ജോയിന്റ് കമ്മീഷണര്‍ ജോവാന്‍സ് ജോര്‍ജ്, ഡെപ്യൂട്ടി കമ്മീഷണര്‍ പ്രവീണ്‍ കാന്‍ഡി എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ്ണക്കടത്ത് പിടികൂടിയത്.

Related Articles
Next Story
Share it