മംഗളൂരു: മംഗളൂരു വിമാനതാവളത്തില്‍ 10 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന് അറസ്റ്റില്‍. ദുബായില്‍ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 192.32 ഗ്രാം സ്വര്‍ണവുമായാണ് യാത്രക്കാരനെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഹാന്‍ഡ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.