മുട്ട പുഴുങ്ങുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച 5.45 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനതാവളത്തില്‍ പിടിയില്‍

മംഗളൂരു: മുട്ട പുഴുങ്ങുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച 5.45 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് തളങ്കര സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. തളങ്കരയിലെ സലീം അബ്ദുല്ല (53) യെയാണ് കസ്റ്റസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ദുബായില്‍ നിന്ന് മംഗളൂരു വിമാനതാവളം വഴി കടത്താന്‍ ശ്രമിച്ച 5,45,200 രൂപ വിലമതിക്കുന്ന 116 ഗ്രാം സ്വര്‍ണമാണ് അബ്ദുല്ലയില്‍ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് സലീം അബ്ദുല്ല മംഗളൂരുവിലെത്തിയത്. അബ്ദുല്ലയുടെ കൈവശമുണ്ടായിരുന്ന മുട്ട പുഴുങ്ങുന്ന […]

മംഗളൂരു: മുട്ട പുഴുങ്ങുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച 5.45 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് തളങ്കര സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. തളങ്കരയിലെ സലീം അബ്ദുല്ല (53) യെയാണ് കസ്റ്റസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ദുബായില്‍ നിന്ന് മംഗളൂരു വിമാനതാവളം വഴി കടത്താന്‍ ശ്രമിച്ച 5,45,200 രൂപ വിലമതിക്കുന്ന 116 ഗ്രാം സ്വര്‍ണമാണ് അബ്ദുല്ലയില്‍ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് സലീം അബ്ദുല്ല മംഗളൂരുവിലെത്തിയത്. അബ്ദുല്ലയുടെ കൈവശമുണ്ടായിരുന്ന മുട്ട പുഴുങ്ങുന്ന യന്ത്രം പരിശോധിച്ചപ്പോള്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

Related Articles
Next Story
Share it