24 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: 24 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന അധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെ എത്തിയ അബൂബക്കര്‍ സിദ്ധിഖിനെ മംഗളൂരു വിമാനതാവളത്തില്‍ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് സോക്സില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കപില്‍ ഗേഡിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

Related Articles
Next Story
Share it