മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് വീണ്ടും ലക്ഷങ്ങളുടെ സ്വര്‍ണക്കള്ളക്കടത്ത് പിടികൂടി; രണ്ട് കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിമാനത്താവളത്തില്‍ നിന്ന് വീണ്ടും ലക്ഷങ്ങളുടെ സ്വര്‍ണക്കടത്ത് പിടികൂടി. രണ്ട് കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് കളനാട്ടെ മുഹമ്മദ് റൗഫ് അബ്ദുല്ല(38), കാസര്‍കോട്ടെ മുഹമ്മദ് അജ്മല്‍ മുനിയൂര്‍, മംഗളൂരു ബണ്ട്വാളിലെ ഉമര്‍ ഫാറൂഖ് എന്നിവരാണ് അനധികൃത സ്വര്‍ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. ഇന്നലെ ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ മുഹമ്മദ് റൗഫ് അബ്ദുല്ലയുടെ ലഗേജ് പരിശോധിച്ചപ്പോള്‍ 14 ലക്ഷം രൂപയുടെ 294 ഗ്രാം സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. സ്വര്‍ണം പൊടിയാക്കി […]

മംഗളൂരു: മംഗളൂരുവിമാനത്താവളത്തില്‍ നിന്ന് വീണ്ടും ലക്ഷങ്ങളുടെ സ്വര്‍ണക്കടത്ത് പിടികൂടി. രണ്ട് കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് കളനാട്ടെ മുഹമ്മദ് റൗഫ് അബ്ദുല്ല(38), കാസര്‍കോട്ടെ മുഹമ്മദ് അജ്മല്‍ മുനിയൂര്‍, മംഗളൂരു ബണ്ട്വാളിലെ ഉമര്‍ ഫാറൂഖ് എന്നിവരാണ് അനധികൃത സ്വര്‍ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. ഇന്നലെ ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ മുഹമ്മദ് റൗഫ് അബ്ദുല്ലയുടെ ലഗേജ് പരിശോധിച്ചപ്പോള്‍ 14 ലക്ഷം രൂപയുടെ 294 ഗ്രാം സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. സ്വര്‍ണം പൊടിയാക്കി പായ്ക്ക് ചെയ്ത് രണ്ട്ബ്ലാങ്കറ്റുകള്‍ തുന്നിച്ചേര്‍ത്ത് അതിനിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. മുഹമ്മദ്അജ്മലില്‍ നിന്ന് 19,89,680 രൂപ വിലമതിക്കുന്ന 418 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. പശ രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. 24 ബോഡിലോഷന്‍ പായ്ക്കറ്റുകളില്‍ ഒളിപ്പിച്ചുകടത്തിയ 8,44,100 രൂപ വിലമതിക്കുന്ന 235 ഗ്രാം സ്വര്‍ണാഭരണങ്ങളുമായാണ് ഉമര്‍ ഫാറൂഖ് പിടിയിലായത്.

Related Articles
Next Story
Share it