14.69 ലക്ഷം രൂപയുടെ അനധികൃതസ്വര്‍ണവുമായി കോട്ടിക്കുളം സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: 14.69 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് കോട്ടിക്കുളം സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കോട്ടിക്കുളത്തെ സാദിഖ് അബ്ദുല്‍ റഹ്‌മാനെയാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഷാര്‍ജയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മംഗളൂരു വിമാനതാവളത്തിലെത്തിയ സാദിഖിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ 14.69 ലക്ഷം രൂപ വിലമതിക്കുന്ന 310 ഗ്രാം സ്വര്‍ണം കണ്ടെത്തുകയായിരുന്നു. സ്വര്‍ണം പെയിന്റ് രൂപത്തിലാക്കി സാദിഖ് ധരിച്ചിരുന്ന പാന്റ്സില്‍ തേച്ചുപിടിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. സ്വയം ധരിക്കുന്ന വസ്ത്രത്തിന്റെ ഉള്‍ഭാഗത്ത് സ്വര്‍ണം പെയിന്റ് രൂപത്തില്‍ […]

മംഗളൂരു: 14.69 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് കോട്ടിക്കുളം സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കോട്ടിക്കുളത്തെ സാദിഖ് അബ്ദുല്‍ റഹ്‌മാനെയാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഷാര്‍ജയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മംഗളൂരു വിമാനതാവളത്തിലെത്തിയ സാദിഖിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ 14.69 ലക്ഷം രൂപ വിലമതിക്കുന്ന 310 ഗ്രാം സ്വര്‍ണം കണ്ടെത്തുകയായിരുന്നു. സ്വര്‍ണം പെയിന്റ് രൂപത്തിലാക്കി സാദിഖ് ധരിച്ചിരുന്ന പാന്റ്സില്‍ തേച്ചുപിടിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. സ്വയം ധരിക്കുന്ന വസ്ത്രത്തിന്റെ ഉള്‍ഭാഗത്ത് സ്വര്‍ണം പെയിന്റ് രൂപത്തില്‍ പൂശി കടത്താനുള്ള പുതിയ മാര്‍ഗമാണ് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്നതിന് പല കള്ളക്കടത്തുകാരും ഇപ്പോള്‍ സ്വീകരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം വഴി ഈ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ കഴിഞ്ഞമാസം കസ്റ്റംസ് പിടികൂടിയിരുന്നു.

Related Articles
Next Story
Share it