അരക്കോടി രൂപയിലധികം അനധികൃത സ്വര്‍ണവുമായി കള്ളാര്‍ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍
രാജപുരം: അരക്കോടി രൂപയിലേറെ അനധികൃതസ്വര്‍ണവുമായി കള്ളാര്‍ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കള്ളാറിലെ ഇസ്മായില്‍ അഹമ്മദിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച സ്പൈസസ് ജെറ്റിന്റെ എസ്.ജി 146 വിമാനത്തിലെത്തിയ ഇസ്മായില്‍ അഹമ്മദില്‍ നിന്ന് 57,14,940 രൂപ വിലവരുന്ന 1.23 കിലോ സ്വര്‍ണമാണ് പിടികൂടിയത്. രാസവസ്തുക്കള്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം പ്ലാസ്റ്റിക് കവറില്‍ പാക്ക് ചെയ്ത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. 160 ഗ്രാം സ്വര്‍ണം മാല രൂപത്തിലാക്കിയും കടത്താന്‍ ശ്രമിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. […]

രാജപുരം: അരക്കോടി രൂപയിലേറെ അനധികൃതസ്വര്‍ണവുമായി കള്ളാര്‍ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കള്ളാറിലെ ഇസ്മായില്‍ അഹമ്മദിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച സ്പൈസസ് ജെറ്റിന്റെ എസ്.ജി 146 വിമാനത്തിലെത്തിയ ഇസ്മായില്‍ അഹമ്മദില്‍ നിന്ന് 57,14,940 രൂപ വിലവരുന്ന 1.23 കിലോ സ്വര്‍ണമാണ് പിടികൂടിയത്. രാസവസ്തുക്കള്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം പ്ലാസ്റ്റിക് കവറില്‍ പാക്ക് ചെയ്ത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. 160 ഗ്രാം സ്വര്‍ണം മാല രൂപത്തിലാക്കിയും കടത്താന്‍ ശ്രമിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കപില്‍ ഗാഡെയുടെ നിര്‍ദേശപ്രകാരം സൂപ്രണ്ടുമാരായ കെ. ശ്രീകാന്ത്, നാഗേഷ്‌കുമാര്‍, നവീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇസ്മായിലില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തത്.