191 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: 191 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് മുളിയാര്‍ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മുളിയാര്‍ ബോവിക്കാനം ബാലനടുക്കത്തെ അഷ്‌കര്‍ (23) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ദുബായില്‍ നിന്ന് മംഗളൂരുവിലെത്തിയ വിമാനത്തില്‍ നിന്ന് ഇറങ്ങിയ അഷ്‌കറിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ തവിട്ടുനിറമുള്ള കാര്‍ട്ടണ്‍ പെട്ടിയുടെ ഷീറ്റുകള്‍ക്കിടയില്‍ പേസ്റ്റ് രൂപത്തില്‍ പിടിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ടുമാരായ മുഹമ്മദ് കാജര്‍, അശോണിക്, സുധീര്‍കുമാര്‍, ദിനേശ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അഷ്‌കറിനെ പിടികൂടിയത്.ഈമാസം 5, 6 തീയതികളിലായി 55,39,810 രൂപയുടെ സ്വര്‍ണമാണ് മംഗളൂരു […]

മംഗളൂരു: 191 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് മുളിയാര്‍ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മുളിയാര്‍ ബോവിക്കാനം ബാലനടുക്കത്തെ അഷ്‌കര്‍ (23) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ദുബായില്‍ നിന്ന് മംഗളൂരുവിലെത്തിയ വിമാനത്തില്‍ നിന്ന് ഇറങ്ങിയ അഷ്‌കറിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ തവിട്ടുനിറമുള്ള കാര്‍ട്ടണ്‍ പെട്ടിയുടെ ഷീറ്റുകള്‍ക്കിടയില്‍ പേസ്റ്റ് രൂപത്തില്‍ പിടിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ടുമാരായ മുഹമ്മദ് കാജര്‍, അശോണിക്, സുധീര്‍കുമാര്‍, ദിനേശ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അഷ്‌കറിനെ പിടികൂടിയത്.
ഈമാസം 5, 6 തീയതികളിലായി 55,39,810 രൂപയുടെ സ്വര്‍ണമാണ് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സെപ്തംബര്‍ അഞ്ചിന് കാസര്‍കോട് സ്വദേശികളായ മൂന്ന് യാത്രക്കാരില്‍ നിന്ന് 45,65,730 രൂപ വിലമതിക്കുന്ന 897.000 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം രണ്ട് ജോഡി ചെരുപ്പുകളിലും മറ്റുമായി ഒളിപ്പിച്ച നിലയിലായിരുന്നു.

Related Articles
Next Story
Share it