സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിനെ സംസ്ഥാനത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാന്‍ കസ്റ്റംസ് നീക്കം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സരിത്തിനെ സംസ്ഥാനത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. സരിത്തിനെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് കസ്റ്റംസ് ശ്രമം ശക്തമാക്കിയത്. ഇതിന് മുന്നോടിയായി കസ്റ്റംസ് സരിത്തിന്റെ സമ്മതം തേടും. അതിനിടെ സരിത്തിന്റെ അമ്മയുടെ പരാതിയില്‍ ജയില്‍ ഡി.ജി.പിയോട് എറണാകുളം എക്കണോമിക് ഒഫന്‍സ് കോടതി വിശദീകരണം തേടി. സരിത്തിനെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി കസ്റ്റംസ് കമ്മീഷണര്‍ക്കും സരിതിന്റെ അമ്മ പരാതി […]

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സരിത്തിനെ സംസ്ഥാനത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാന്‍ കസ്റ്റംസ് നീക്കം തുടങ്ങി. സരിത്തിനെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് കസ്റ്റംസ് ശ്രമം ശക്തമാക്കിയത്. ഇതിന് മുന്നോടിയായി കസ്റ്റംസ് സരിത്തിന്റെ സമ്മതം തേടും. അതിനിടെ സരിത്തിന്റെ അമ്മയുടെ പരാതിയില്‍ ജയില്‍ ഡി.ജി.പിയോട് എറണാകുളം എക്കണോമിക് ഒഫന്‍സ് കോടതി വിശദീകരണം തേടി. സരിത്തിനെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി കസ്റ്റംസ് കമ്മീഷണര്‍ക്കും സരിതിന്റെ അമ്മ പരാതി നല്‍കിയിട്ടുണ്ട്.

കേസില്‍ ഉന്നതരുടെ പേര് പറയാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് സരിത്തും പരാതി നല്‍കിയിരുന്നു. അതേസമയം പ്രതികളായ കെ.ടി റമീസും സരിത്തും ജയില്‍ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നും റമീസ് സെല്ലില്‍ ലഹരി ഉപയോഗിച്ചുവെന്നും സരിത്ത് അതിന് കാവല്‍ നില്‍ക്കുന്നതായും ജയില്‍വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

എന്‍.ഐ.എ കോടതി, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി എന്നിവിടങ്ങളിലാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയത്. ജൂലൈ അഞ്ചിനുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പാഴ്‌സല്‍ എത്തുന്ന സാധനങ്ങള്‍ പെട്ടെന്ന് നല്‍കാത്തതിന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും പുറത്തുനിന്ന് ഭക്ഷണം ആവശ്യപ്പെട്ട് പ്രതികള്‍ നിര്‍ബന്ധം പിടിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles
Next Story
Share it