നയതന്ത്ര സ്വര്‍ണക്കടത്ത്: പ്രതികളുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ പ്രതികളുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. സന്ദീപ് നായര്‍, മുഹമ്മദ് അന്‍വര്‍, മുസ്തഫ, അബ്ദുല്‍ അസീസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് കസ്റ്റംസ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. കസ്റ്റംസിന്റെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കസ്റ്റംസ് തങ്ങള്‍ക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ പ്രതികളുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. സന്ദീപ് നായര്‍, മുഹമ്മദ് അന്‍വര്‍, മുസ്തഫ, അബ്ദുല്‍ അസീസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് കസ്റ്റംസ് എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്.

കസ്റ്റംസിന്റെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കസ്റ്റംസ് തങ്ങള്‍ക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles
Next Story
Share it