സൗദിയില്‍ ഇനി കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രം; സ്വദേശിവത്കരണം നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം
റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്തുതുടങ്ങി. കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രം നല്‍കണമെന്ന് തൊഴില്‍ സാമൂഹിക വികസന കാര്യ മന്ത്രി എഞ്ചിനീയര്‍ അഹ്‌മദ് സുലൈമാന്‍ അല്‍ രാജ്ഹി നിര്‍ദേശം നല്‍കി. സ്വദേശികളായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇ-മെയില്‍, ചാറ്റ്, ഫോണ്‍കോള്‍, സോഷ്യല്‍ മീഡിയ, നേരിട്ടുള്ള സര്‍വീസ് തുടങ്ങി കസ്റ്റമര്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട മുഴുവന്‍ തസ്തികകളും ഇനി വിദേശികളെ നിയമിക്കാന്‍ പാടില്ല. […]

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്തുതുടങ്ങി. കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രം നല്‍കണമെന്ന് തൊഴില്‍ സാമൂഹിക വികസന കാര്യ മന്ത്രി എഞ്ചിനീയര്‍ അഹ്‌മദ് സുലൈമാന്‍ അല്‍ രാജ്ഹി നിര്‍ദേശം നല്‍കി. സ്വദേശികളായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഇ-മെയില്‍, ചാറ്റ്, ഫോണ്‍കോള്‍, സോഷ്യല്‍ മീഡിയ, നേരിട്ടുള്ള സര്‍വീസ് തുടങ്ങി കസ്റ്റമര്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട മുഴുവന്‍ തസ്തികകളും ഇനി വിദേശികളെ നിയമിക്കാന്‍ പാടില്ല. ഈ മേഖലയിലേക്ക് സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി വിവിധ പദ്ധതികളും മന്ത്രാലയം ആസൂത്രണം ചെയ്തിട്ടുണ്ട്.
അതേസമയം, രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു ശതമാനത്തോളം വര്‍ധനവുണ്ടായതായി ഹ്യുമന്‍ റിസോഴ്സ് ഡവലപ്‌മെന്റ് ഫണ്ട് വ്യക്തമാക്കി. 2019 അവസാന പാദത്തില്‍ 20.90 ശതമാനമുണ്ടായിരുന്ന സ്വകാര്യ മേഖലയില്‍ സ്വദേശി വത്ക്കരണം 2020 ഇതേ കാലയളവായപ്പോള്‍ 21.81 ശതമാനമായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ സഊദി വത്ക്കരണം നടന്നത് കിഴക്കന്‍ പ്രവിശ്യയിലാണ്. 25.3 ശതമാനമാണ് ഈ പ്രദേശത്തെ സ്വദേശി വത്ക്കരണം. റിയാദ് 22.5%, മക്ക 21.4%, മദീന 19.2%, അസീര്‍ 17.6% എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെ സ്വദേശിവത്കരണ നിരക്ക്.