ജില്ലയില്‍ മൂന്നിടത്ത് കുഴല്‍പ്പണ വേട്ട; നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ജില്ലയില്‍ മൂന്നിടത്ത് കുഴല്‍പ്പണ വേട്ട. നാലുപേര്‍ അറസ്റ്റിലായി. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് നഗരത്തിലെ രണ്ടിടങ്ങളിലായി നടന്ന പരിശോധനയില്‍ 39.18 ലക്ഷം രൂപയുടെ അനധികൃത പണം പിടികൂടി. രണ്ടിടത്ത് നിന്നായി മൂന്നുപേര്‍ അറസ്റ്റിലായി. കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ രാജേഷ് കാട്ടമ്പള്ളി, നിതിന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെമനാട് പാലത്തിന് സമീപം നടത്തിയ പരിശോധനയില്‍ ബൈക്കില്‍ അനധികൃതമായി കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടിച്ചു. ചേരൂരിലെ അബ്ദുല്‍ മഷൂഫി(25)നെ അറസ്റ്റ് […]

കാസര്‍കോട്: ജില്ലയില്‍ മൂന്നിടത്ത് കുഴല്‍പ്പണ വേട്ട. നാലുപേര്‍ അറസ്റ്റിലായി. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് നഗരത്തിലെ രണ്ടിടങ്ങളിലായി നടന്ന പരിശോധനയില്‍ 39.18 ലക്ഷം രൂപയുടെ അനധികൃത പണം പിടികൂടി. രണ്ടിടത്ത് നിന്നായി മൂന്നുപേര്‍ അറസ്റ്റിലായി. കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ രാജേഷ് കാട്ടമ്പള്ളി, നിതിന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെമനാട് പാലത്തിന് സമീപം നടത്തിയ പരിശോധനയില്‍ ബൈക്കില്‍ അനധികൃതമായി കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടിച്ചു. ചേരൂരിലെ അബ്ദുല്‍ മഷൂഫി(25)നെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് ബൈക്കില്‍ വരികയായിരുന്നു മഷൂഫ്.
കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ സ്‌കൂട്ടറിലെത്തിച്ച് പണം കൈമാറാനുള്ള ശ്രമത്തിനിടെ രണ്ടുപേര്‍ പിടിയിലായി. നെല്ലിക്കുന്നിലെ മുഹമ്മദ് ഷാഫി (46), നായന്മാര്‍മൂലയിലെ എം.എ റഹ്‌മാന്‍ (58) എന്നിവരെയാണ് കാസര്‍കോട് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 9.18 ലക്ഷം രൂപ പിടികൂടി.
18.5 ലക്ഷം രൂപയുടെ അനധികൃത പണവുമായി പുഞ്ചാവി ഒഴിഞ്ഞ വളപ്പ് സ്വദേശി നീലേശ്വരത്ത് അറസ്റ്റിലായി. കെ.കെ ഇര്‍ഷാദ് (33) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെയും നീലേശ്വരം എസ്.ഐ കെ.ശ്രീജേഷിന്റെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ നീലേശ്വരം മാര്‍ക്കറ്റിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സ്‌കൂട്ടിയില്‍ സഞ്ചരിക്കുകയായിരുന്നു.
പൊലീസ് സംഘത്തില്‍ അബുബക്കര്‍ കല്ലായി, നികേഷ്, പ്രണവ്, വിനോദ് എന്നിവരുമുണ്ടായിരുന്നു.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുഴല്‍ പണം പിടികൂടിയത്.

Related Articles
Next Story
Share it