കൂവം അളക്കാനുള്ള നെല്ല് സംഭരിക്കാന്‍ നാട്ടികൃഷി

പാക്കം: പള്ളിപ്പുഴ പാക്കം പള്ളിപ്പുഴ തനത്തിന്‍കാള്‍ പുലിക്കോടന്‍ വലിയ വീട് താനത്തിങ്കാല്‍ തറവാടില്‍ നടക്കാനിരിക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് മുന്നോടിയായ കൂവം അളക്കല്‍ ചടങ്ങിനാവശ്യമായ നെല്ല് സംഭരിക്കുവാന്‍ നാട്ടികൃഷിക്ക് തുടക്കമിട്ടു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ശിവരാമന്‍ മേസ്ത്രി ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരന്‍, ട്രഷറര്‍ പി.കെ. രാജേന്ദ്രനാഥ്, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ പി.പ്രഭാകരന്‍, ഖജാന്‍ജി പി.വി. ബാബുരാജ്, വാര്‍ഡ് അംഗവും വനിത കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ജയശ്രീ പാക്കം, […]

പാക്കം: പള്ളിപ്പുഴ പാക്കം പള്ളിപ്പുഴ തനത്തിന്‍കാള്‍ പുലിക്കോടന്‍ വലിയ വീട് താനത്തിങ്കാല്‍ തറവാടില്‍ നടക്കാനിരിക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് മുന്നോടിയായ കൂവം അളക്കല്‍ ചടങ്ങിനാവശ്യമായ നെല്ല് സംഭരിക്കുവാന്‍ നാട്ടികൃഷിക്ക് തുടക്കമിട്ടു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ശിവരാമന്‍ മേസ്ത്രി ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരന്‍, ട്രഷറര്‍ പി.കെ. രാജേന്ദ്രനാഥ്, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ പി.പ്രഭാകരന്‍, ഖജാന്‍ജി പി.വി. ബാബുരാജ്, വാര്‍ഡ് അംഗവും വനിത കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ജയശ്രീ പാക്കം, കണ്‍വീനര്‍ സുകുമാരി പാക്കം, തറവാട് സെക്രട്ടറി അനിരുദ്ധന്‍, പാക്കം പ്രാദേശിക സമിതി പ്രസിഡന്റ് കൃഷ്ണന്‍ അമ്പലത്തിങ്കാല്‍, സെക്രട്ടറി കുഞ്ഞികൃഷ്ണന്‍ മൂലയടുക്കം, കൃഷി കമ്മിറ്റി ചെയര്‍മാന്‍ പി. ദാമോദരന്‍, കണ്‍വീനര്‍ സി. കെ സത്യന്‍, ധനശേഖരണ കമ്മിറ്റി പ്രസിഡണ്ട് നാരായണന്‍ പുതിയ പുര, സെക്രട്ടറി സുകുമാരന്‍, ആഘോഷ കമ്മിറ്റി വൈസ് ചെയര്‍മാന്‍ രാഘവന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പുലിക്കോടന്‍ തറവാട് പ്രതിനിധികള്‍, ആഘോഷ കമ്മിറ്റി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍,നാട്ടുകാര്‍ പങ്കെടുത്തു.
ഏപ്രില്‍ 9 മുതല്‍ 11 വരെയാണിവിടെ തെയ്യം കെട്ടുത്സവം നടക്കുക.

Related Articles
Next Story
Share it