ഗവേഷകവിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയുന്ന അധ്യാപകന് കേന്ദ്രസര്‍വകലാശാലയെ പ്രതിനിധീകരിച്ച് വിദേശത്ത് പോകുന്നതിന് രണ്ടുവര്‍ഷത്തേക്ക് വിലക്ക്

പെരിയ: ഗവേഷകവിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയുന്ന അധ്യാപകന് പെരിയ കേന്ദ്രസര്‍വകലാശാല അധികൃതര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് വിദേശത്തേക്ക് പോകുന്നതിന് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. കേന്ദ്രസര്‍വകലാശാലയിലെ ഇംഗ്ലീഷ് ആന്റ് കമ്പാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ പ്രസാദ് പന്ന്യനെതിരെയാണ് യാത്രാവിലക്ക്. കൊളംബിയ സര്‍വകലാശാലയിലെ വനിതാ ഫാക്കല്‍റ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിലക്ക് നടപടി. അക്കാദമികവിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രസാദ് പന്ന്യന്‍ ദേശീയതലത്തിലോ വിദേശതലത്തിലോ യാത്രകള്‍ നടത്തരുതെന്നാണ് കേന്ദ്രസര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍വകലാശാലയിലെ ദളിത് വിഭാഗത്തില്‍പെട്ട ഗവേഷകവിദ്യാര്‍ത്ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അധികൃതര്‍ […]

പെരിയ: ഗവേഷകവിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് സസ്പെന്‍ഷനില്‍ കഴിയുന്ന അധ്യാപകന് പെരിയ കേന്ദ്രസര്‍വകലാശാല അധികൃതര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് വിദേശത്തേക്ക് പോകുന്നതിന് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. കേന്ദ്രസര്‍വകലാശാലയിലെ ഇംഗ്ലീഷ് ആന്റ് കമ്പാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ പ്രസാദ് പന്ന്യനെതിരെയാണ് യാത്രാവിലക്ക്.

കൊളംബിയ സര്‍വകലാശാലയിലെ വനിതാ ഫാക്കല്‍റ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിലക്ക് നടപടി. അക്കാദമികവിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രസാദ് പന്ന്യന്‍ ദേശീയതലത്തിലോ വിദേശതലത്തിലോ യാത്രകള്‍ നടത്തരുതെന്നാണ് കേന്ദ്രസര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

സര്‍വകലാശാലയിലെ ദളിത് വിഭാഗത്തില്‍പെട്ട ഗവേഷകവിദ്യാര്‍ത്ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അധികൃതര്‍ പ്രസാദ് പന്ന്യനെതിരെ അന്വേഷണം നടത്തി സസ്പെന്റ് ചെയ്തത്.

CUK Lecturer get 2 year ban to travel on educational purpose

Related Articles
Next Story
Share it