രഞ്ജിത് വധക്കേസില്‍ നിര്‍ണ്ണായക സൂചനകള്‍
ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴ വെള്ളക്കിണറില്‍ അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കുത്തിക്കൊന്ന കേസില്‍ പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് നിര്‍ണായക സൂചനകള്‍ ലഭിച്ചു. കൊലപാതകത്തില്‍ 12 പേരുണ്ടെന്നാണ് നിലവിലുള്ള വിവരം. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും നിര്‍ണായകമായ ചില സൂചനകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാവിലെ 6.30നാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. രഞ്ജിത്തിന്റെ വീട്ടിലേക്ക് അക്രമി […]

ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആലപ്പുഴ വെള്ളക്കിണറില്‍ അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കുത്തിക്കൊന്ന കേസില്‍ പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് നിര്‍ണായക സൂചനകള്‍ ലഭിച്ചു.
കൊലപാതകത്തില്‍ 12 പേരുണ്ടെന്നാണ് നിലവിലുള്ള വിവരം.
ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും നിര്‍ണായകമായ ചില സൂചനകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ രാവിലെ 6.30നാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. രഞ്ജിത്തിന്റെ വീട്ടിലേക്ക് അക്രമി സംഘം ഇരച്ചുകയറി മാതാവിന്റെയും ഭാര്യയുടേയും മകളുടേയും മുന്നിലിട്ട് കുത്തിക്കൊല്ലുകയായിരുന്നു. ഹെല്‍മറ്റും മുഖവും മറച്ച് ആറുബൈക്കുകളിലായി 12 പേര്‍ പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാകലക്ടര്‍ ഇന്ന് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം നാളത്തേക്ക് മാറ്റി. കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബി.ജെ.പി ഇന്നത്തെ യോഗം ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിരുന്നു.