'കാക്കയുടെ നിറം': കലാഭവന്‍ മണിയുടെ സഹോദരനെതിരെ കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപം, വിവാദം

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന് നേരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപം വലിയ തോതിലുള്ള പ്രതിഷേധത്തിന് വഴിവെച്ചു. യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമര്‍ശം. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആര്‍.എല്‍.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും പെറ്റതള്ള സഹിക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍. ഇതിനെതിരെ വ്യാപക പ്രതിഷേധവും ആര്‍.എല്‍.വി രാമകൃഷ്ണന് പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്തെത്തി.അതേസമയം, സത്യഭാമയുടെ പരാമര്‍ശത്തിനെതിരെ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിപ്പിട്ടു. എന്നെ കണ്ടാല്‍ പെറ്റതള്ള പോലും […]

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന് നേരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപം വലിയ തോതിലുള്ള പ്രതിഷേധത്തിന് വഴിവെച്ചു. യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമര്‍ശം. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആര്‍.എല്‍.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും പെറ്റതള്ള സഹിക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍. ഇതിനെതിരെ വ്യാപക പ്രതിഷേധവും ആര്‍.എല്‍.വി രാമകൃഷ്ണന് പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്തെത്തി.
അതേസമയം, സത്യഭാമയുടെ പരാമര്‍ശത്തിനെതിരെ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിപ്പിട്ടു. എന്നെ കണ്ടാല്‍ പെറ്റതള്ള പോലും സഹിക്കില്ല എന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നും എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവര്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാന്‍ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതല്‍ തൃപ്പൂണിത്തുറ കോളേജില്‍ മോഹിനിയാട്ട കളരിയില്‍ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാന്‍. 4 വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.
പരാമര്‍ശം വിവാദമായതോടെ, തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്ന് സത്യഭാമ പ്രതികരിച്ചു.

Related Articles
Next Story
Share it