ആള്‍ക്കൂട്ട കൊലപാതകം: കുറ്റവാളികളെ പിടികൂടണം-മുസ്ലിം ലീഗ്

കാസര്‍കോട്: ദേശീയ പാതയില്‍ സംഘ് പരിവാര്‍ സംഘടനകളുടെ ശക്തി കേന്ദ്രത്തില്‍ ചെമനാട് സ്വദേശിയായ റഫീഖ് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗൗരവപൂര്‍വ്വമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാനും ആവശ്യപ്പെട്ടു. കുറച്ച് കാലമായി നഗരത്തില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനും ആക്രമത്തിനും അറുതി വന്നിരുന്നു. വീണ്ടും സാമൂദായിക ചേരിതിരിവ് സൃഷ്ടിച്ച് കൊലപാതകം നടത്തി നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആള്‍ക്കൂട്ടക്കൊലപാതകം. നിയമം കൈലെടുക്കാനും മനുഷ്യനെ […]

കാസര്‍കോട്: ദേശീയ പാതയില്‍ സംഘ് പരിവാര്‍ സംഘടനകളുടെ ശക്തി കേന്ദ്രത്തില്‍ ചെമനാട് സ്വദേശിയായ റഫീഖ് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗൗരവപൂര്‍വ്വമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാനും ആവശ്യപ്പെട്ടു. കുറച്ച് കാലമായി നഗരത്തില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനും ആക്രമത്തിനും അറുതി വന്നിരുന്നു. വീണ്ടും സാമൂദായിക ചേരിതിരിവ് സൃഷ്ടിച്ച് കൊലപാതകം നടത്തി നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആള്‍ക്കൂട്ടക്കൊലപാതകം. നിയമം കൈലെടുക്കാനും മനുഷ്യനെ കൊല്ലാനും ആര്‍ക്കും അധികാരമില്ല. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ നല്‍കാതെ സത്യസന്ധമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് നഗരത്തിലെ സംഘ്പരിവാര്‍ ശക്തി കേന്ദ്രത്തില്‍ വെച്ച് ചെമ്മനാട് സ്വദേശി റഫീഖിനെ ഒരു സംഘമാളുകള്‍ ക്രൂരമായി തല്ലികൊന്ന സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
പോലീസിന്റെ സാന്നിദ്ധ്യമുണ്ടായ സമയത്താണ് റഫീഖിനെ മര്‍ദ്ധിച്ചതും കൊല്ലപ്പെടുന്നതും ഇത് വളരെ ഗൗരവമേറിയ സംഭവമാണ്
കാസര്‍കോട് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനും സാമുദായിക സംഘര്‍ഷമുണ്ടാക്കാനുമുള്ള ശ്രമം ഇതിന്റെ ഭാഗമായി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ പോലീസ് തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കൊലപാതകത്തെ നിസാര വല്‍ക്കരിച്ച് കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിച്ചാല്‍ ശക്തമായ പ്രതിശേധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും യുത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

Related Articles
Next Story
Share it