കോടികളുടെ നിക്ഷേപ പദ്ധതി തട്ടിപ്പ്; മൂന്നാം പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി

കാസര്‍കോട്: മൈ ക്ലബ്ബ് ട്രേഡേര്‍സ് എന്ന പേരില്‍ നിക്ഷേപ പദ്ധതി തുടങ്ങി ലക്ഷങ്ങള്‍ നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാന ലംഘനം നടത്തിയ കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍. കേസിലെ മൂന്നാം പ്രതി മലപ്പുറം കാളിക്കാവ് ഉതിരുംപൊയില്‍ പാലക്കാതൊടിയില്‍ ഹൗസില്‍ മുഹമ്മദ് ഫൈസലി (32) നെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിനു ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതി തിരിച്ചു നാട്ടിലേക്ക് വരാന്‍ ബംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. കമ്പനിയുടെ എം.ഡിയാണ് ഇയാള്‍. മൈ […]

കാസര്‍കോട്: മൈ ക്ലബ്ബ് ട്രേഡേര്‍സ് എന്ന പേരില്‍ നിക്ഷേപ പദ്ധതി തുടങ്ങി ലക്ഷങ്ങള്‍ നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാന ലംഘനം നടത്തിയ കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍. കേസിലെ മൂന്നാം പ്രതി മലപ്പുറം കാളിക്കാവ് ഉതിരുംപൊയില്‍ പാലക്കാതൊടിയില്‍ ഹൗസില്‍ മുഹമ്മദ് ഫൈസലി (32) നെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിനു ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതി തിരിച്ചു നാട്ടിലേക്ക് വരാന്‍ ബംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. കമ്പനിയുടെ എം.ഡിയാണ് ഇയാള്‍. മൈ ക്ലബ്ബ് ട്രേഡേര്‍സ് എന്ന കമ്പനിയില്‍ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിദിനം 1527 രൂപ പ്രകാരം ഒരു വര്‍ഷം വരെ ലാഭം വിഹിതം ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. മൈക്ലബ്ബ് ട്രേഡേര്‍സ്, ടോള്‍ ഡീല്‍ വെന്‍ച്വേര്‍സ്, പ്രിന്‍സസ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എന്നീ പേരുകളില്‍ കമ്പനി രൂപീകരിച്ചായിരുന്നു തട്ടിപ്പ്. കേസില്‍ മൊത്തം 13 പ്രതികളുണ്ട്. ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള അഞ്ച് പ്രതികള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ്. ഈ പ്രതികളെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍. നായരുടെ നിര്‍ദ്ദേശ പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിലുള്ള ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. സംഘത്തില്‍ എസ്.ഐ ജനാര്‍ദ്ദനന്‍, എ.എസ്.ഐ മോഹനന്‍, എസ്.സി.പി.ഒ രാജേഷ് എന്നിവരുമുണ്ടായിരുന്നു.

Related Articles
Next Story
Share it