അഗ്നിപഥ് റിക്രൂട്ട്മെന്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ഡൽഹി: ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ സൈന്യത്തിൽ ജോലി നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിപഥ് എന്ന പേരിൽ അഗ്നിപരീക്ഷ നടത്തരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാക്കുകൾ, "2 വർഷത്തേക്ക് റാങ്കില്ല, പെൻഷനില്ല, നേരിട്ടുള്ള റിക്രൂട്ട്മെൻറില്ല, 4 വർഷത്തിന് ശേഷം സ്ഥിരമായ ഭാവിയില്ല, സൈന്യത്തോടുള്ള ബഹുമാനമില്ല, രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളുടെ ജീവിതം വെച്ച് അഗ്നിപരീക്ഷ നടത്തരുത്." നാല് വർഷത്തെ കരാർ അടിസ്ഥാനത്തിൽ സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന അഗ്നിപഥ് […]

ഡൽഹി: ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ സൈന്യത്തിൽ ജോലി നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിപഥ് എന്ന പേരിൽ അഗ്നിപരീക്ഷ നടത്തരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വാക്കുകൾ,

"2 വർഷത്തേക്ക് റാങ്കില്ല, പെൻഷനില്ല, നേരിട്ടുള്ള റിക്രൂട്ട്മെൻറില്ല, 4 വർഷത്തിന് ശേഷം സ്ഥിരമായ ഭാവിയില്ല, സൈന്യത്തോടുള്ള ബഹുമാനമില്ല, രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളുടെ ജീവിതം വെച്ച് അഗ്നിപരീക്ഷ നടത്തരുത്."

നാല് വർഷത്തെ കരാർ അടിസ്ഥാനത്തിൽ സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന അഗ്നിപഥ് പദ്ധതി രണ്ട് ദിവസം മുമ്പ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.ഇതേ തുടർന്ന് തൊഴിലുറപ്പും പെൻഷനും സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച പ്രതിരോധ ഉദ്യോഗാർത്ഥികൾ വ്യാഴാഴ്ച ബിഹാറിലും രാജസ്ഥാനിലും പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്കെതിരെ വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്.

Related Articles
Next Story
Share it