വാര്‍ത്താസമ്മേളനത്തിലെ കുപ്പി മാറ്റല്‍; ക്രിസ്റ്റ്യാനോയുടെ പ്രവൃത്തിയില്‍ യൂറോ കപ്പ് ഔദ്യോഗിക സ്‌പോണ്‍സറായ കൊക്കകോളയ്ക്ക് നഷ്ടം 400 കോടി

കോപ്പന്‍ഹേഗന്‍: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു നിമിഷത്തെ പ്രവൃത്തി കാരണം ആഗോള ഭീമന്മാരായ കൊക്കകോളയ്ക്ക് നഷ്ടമായത് 400 കോടിയെന്ന് റിപോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യൂറോ കപ്പ് സ്‌പോണ്‍സര്‍മാരായ കൊക്കകോളയുടെ രണ്ട് കുപ്പികള്‍ പത്രസമ്മേളനത്തിനിടെ ക്രിസ്റ്റ്യാനോ എടുത്തുമാറ്റുകയായിരുന്നു. യൂറോ കപ്പില്‍ ഹംഗറിയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സലരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് സംഭവം. വാര്‍ത്താസമ്മേളനത്തിനിടെ താരത്തിന് മുന്നില്‍ വെച്ചിരുന്ന രണ്ട് കൊക്കകോള ബോട്ടിലുകള്‍ എടുത്ത് മാറ്റിയ താരം വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി അടുത്ത് വെക്കുകയായിരുന്നു. കോളയല്ല വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശമായിരുന്നു […]

കോപ്പന്‍ഹേഗന്‍: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു നിമിഷത്തെ പ്രവൃത്തി കാരണം ആഗോള ഭീമന്മാരായ കൊക്കകോളയ്ക്ക് നഷ്ടമായത് 400 കോടിയെന്ന് റിപോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യൂറോ കപ്പ് സ്‌പോണ്‍സര്‍മാരായ കൊക്കകോളയുടെ രണ്ട് കുപ്പികള്‍ പത്രസമ്മേളനത്തിനിടെ ക്രിസ്റ്റ്യാനോ എടുത്തുമാറ്റുകയായിരുന്നു.

യൂറോ കപ്പില്‍ ഹംഗറിയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സലരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് സംഭവം. വാര്‍ത്താസമ്മേളനത്തിനിടെ താരത്തിന് മുന്നില്‍ വെച്ചിരുന്ന രണ്ട് കൊക്കകോള ബോട്ടിലുകള്‍ എടുത്ത് മാറ്റിയ താരം വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി അടുത്ത് വെക്കുകയായിരുന്നു. കോളയല്ല വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശമായിരുന്നു താരം ഇതിലൂടെ നല്‍കിയത്.

ഇതിന്റെ വീഡിയോ മിനിറ്റുകള്‍ക്കകം ലോകശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റൊണാള്‍ഡോയുടെ ഈയൊരു പ്രവൃത്തി കോടികളുടെ നഷ്ടമാണ് കൊക്കോ കോളയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. വീഡിയോ പുറത്തു വന്നതോടെ കമ്പനിയുടെ ഓഹരി വില 1.6 ശതമാനം ഇടിഞ്ഞതായാണ് വിവരം. ഏകദേശം നാല് ബില്ല്യണ്‍ യു എസ് ഡോളറിന്റെ നഷ്ടമാണ് ഇത് മൂലം കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.

Related Articles
Next Story
Share it