യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഏഴാം നമ്പര്‍ കിട്ടില്ല

മാഞ്ചസ്റ്റര്‍: യുവന്റസ് വിട്ട് തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കൂടുമാറുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 12 വര്‍ഷത്തിന് ശേഷം യുണൈറ്റഡിലെത്തുമ്പോള്‍ പക്ഷേ, തന്റെ വിശ്വ വിഖ്യാതമായ ഏഴാം നമ്പര്‍ ജേഴ്‌സി താരത്തിന് ധരിക്കാനാകില്ല. പ്രീമിയര്‍ ലീഗ് നിയമം ആണ് താരത്തിന് വിനയായിരിക്കുന്നത്. നിലവില്‍ എഡിന്‍സണ്‍ കവാനിയാണ് മാഞ്ചസ്റ്ററിന്റെ ഏഴാം നമ്പര്‍ ജേഴ്സി അണിയുന്നത്. സീസണ്‍ തുടങ്ങികഴിഞ്ഞാല്‍ നമ്പറുകള്‍ മാറ്റാന്‍ ക്ലബുകള്‍ക്ക് ഇ.പി.എല്ലില്‍ അധികാരമില്ല. ഈ നിയമമാണ് ക്രിസ്റ്റ്യാനോയ്ക്ക് തടസമാകുന്നത്. 2021-22 സീസണില്‍ കവാനിയുടെ കൈകളിലാണ് ഏഴാം നമ്പര്‍ […]

മാഞ്ചസ്റ്റര്‍: യുവന്റസ് വിട്ട് തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കൂടുമാറുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 12 വര്‍ഷത്തിന് ശേഷം യുണൈറ്റഡിലെത്തുമ്പോള്‍ പക്ഷേ, തന്റെ വിശ്വ വിഖ്യാതമായ ഏഴാം നമ്പര്‍ ജേഴ്‌സി താരത്തിന് ധരിക്കാനാകില്ല. പ്രീമിയര്‍ ലീഗ് നിയമം ആണ് താരത്തിന് വിനയായിരിക്കുന്നത്.

നിലവില്‍ എഡിന്‍സണ്‍ കവാനിയാണ് മാഞ്ചസ്റ്ററിന്റെ ഏഴാം നമ്പര്‍ ജേഴ്സി അണിയുന്നത്. സീസണ്‍ തുടങ്ങികഴിഞ്ഞാല്‍ നമ്പറുകള്‍ മാറ്റാന്‍ ക്ലബുകള്‍ക്ക് ഇ.പി.എല്ലില്‍ അധികാരമില്ല. ഈ നിയമമാണ് ക്രിസ്റ്റ്യാനോയ്ക്ക് തടസമാകുന്നത്. 2021-22 സീസണില്‍ കവാനിയുടെ കൈകളിലാണ് ഏഴാം നമ്പര്‍ ജേഴ്സി. ഈ സീസണ്‍ മുഴുവന്‍ ഇത് കവാനിയുടെ കൈകളിലായിരിക്കും. അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് മുമ്പ് കവാനിയെ യുണൈറ്റഡ് വില്‍ക്കേണ്ടി വരും. റൊണാള്‍ഡോയ്ക്ക് ഏഴാം നമ്പര്‍ ലഭിക്കുന്നതിന് വേണ്ടി മാത്രമായി കവാനിയെ കൈവിടാന്‍ യുണൈറ്റഡ് തയ്യാറാവില്ല.

ഏഴാം നമ്പര്‍ ക്രിസ്റ്റ്യാനോയ്ക്ക് തന്നെ നല്‍കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും എന്തു ചെയ്യണമെന്നറിയാതെ ആശങ്കിയിലായിരിക്കുകയാണ് യുണൈറ്റഡ്. ക്രിസ്റ്റ്യാനോയ്ക്ക് ജേഴ്‌സി ലഭിക്കുന്നതിനായി പ്രീമിയര്‍ ലീഗിന്റെ പ്രത്യേക അനുമതി വാങ്ങുക എന്നത് മാത്രമാണ് മാഞ്ചസ്റ്ററിന് ഇനി ചെയ്യാനുള്ളത്. 'സി ആര്‍ സെവന്‍' എന്നത് ലോകം സ്വീകരിച്ച ബ്രാന്‍ഡിംഗ് ആയി മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ യുണൈറ്റഡിന് വെല്ലുവിളിയായിരിക്കുകയാണ് ഇത്.

Related Articles
Next Story
Share it