ലോകകപ്പ് യോഗ്യത മത്സരത്തില്‍ പന്ത് ലൈന്‍ കടന്നിട്ടും ഗോള്‍ അനുവദിച്ചില്ല; ക്ഷുഭിതനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റഫറിയിംഗില്‍ പ്രതിഷേധിച്ച് കളി തീരുംമുമ്പെ ഗ്രൗണ്ട് വിട്ടു
ബെല്‍ഗ്രെയ്ഡ്: പോര്‍ച്ചുഗലും സെര്‍ബിയയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റഫറിയിംഗില്‍ പ്രതിഷേധിച്ച് ക്ഷുഭിതനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ കളി തീരും മുമ്പെ ഗ്രൗണ്ട് വിട്ടു. കഴിഞ്ഞദിവസം സെര്‍ബിയയിലെ ബെല്‍ഗ്രെയ്ഡില്‍ നടന്ന മത്സരത്തിന്റെ അവസാന സമയത്താണ് സംഭവം. പന്ത് ഗോള്‍വര കടന്നിട്ടും റഫറി ഗോള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് താരം കളം വിട്ടത്. കളിയുടെ അവസാന നിമിഷത്തില്‍ 2-2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. റൊണാള്‍ഡോയുടെ ശ്രമം സെര്‍ബിയന്‍ താരം മിട്രോവിച്ച് തടഞ്ഞെങ്കിലും […]

ബെല്‍ഗ്രെയ്ഡ്: പോര്‍ച്ചുഗലും സെര്‍ബിയയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റഫറിയിംഗില്‍ പ്രതിഷേധിച്ച് ക്ഷുഭിതനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ കളി തീരും മുമ്പെ ഗ്രൗണ്ട് വിട്ടു. കഴിഞ്ഞദിവസം സെര്‍ബിയയിലെ ബെല്‍ഗ്രെയ്ഡില്‍ നടന്ന മത്സരത്തിന്റെ അവസാന സമയത്താണ് സംഭവം. പന്ത് ഗോള്‍വര കടന്നിട്ടും റഫറി ഗോള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് താരം കളം വിട്ടത്.
കളിയുടെ അവസാന നിമിഷത്തില്‍ 2-2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. റൊണാള്‍ഡോയുടെ ശ്രമം സെര്‍ബിയന്‍ താരം മിട്രോവിച്ച് തടഞ്ഞെങ്കിലും പന്ത് ഗോള്‍ വര കടന്നെന്ന് വളരെ വ്യക്തമായിരുന്നു. എന്നാല്‍ റഫറി ഈ ഗോള്‍ അനുവദിച്ചില്ല. മത്സരത്തിന്റെ അവസാന മിനുട്ടില്‍ വിജയ ഗോള്‍ നിഷേധിച്ചതോടെ രോക്ഷാകുലനായ റൊണാള്‍ഡോ മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് ഊരിയെറിഞ്ഞ് ഗ്രൗണ്ടില്‍ നിന്നും കയറിപ്പോയി. റഫറിയോട് പ്രതിഷേധിച്ചതിന് റൊണാള്‍ഡോക്ക് റഫറി മഞ്ഞ കാര്‍ഡ് കാണിക്കുകയും ചെയ്തു.
മത്സരത്തില്‍ ആദ്യ പകുതിയില്‍ 2-0ന് മുന്നിട്ട് നിന്ന പോര്‍ച്ചുഗലിനെ രണ്ടാം പകുതിയില്‍ 2 ഗോള്‍ തിരിച്ചടിച്ച് സെര്‍ബിയ സമനിലയില്‍ കുരുക്കുകയായിരുന്നു. ഈ ഗോള്‍ അനുവദിച്ചിരുന്നെങ്കില്‍ പോര്‍ച്ചുഗല്‍ വിജയിക്കുമായിരുന്നു. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ' വാറും' ഗോള്‍ ലൈന്‍ സാങ്കേതിക വിദ്യയും ഉപയോഗിക്കാത്തതിനാല്‍ പോര്‍ച്ചുഗലിന് അര്‍ഹിച്ച ജയം നഷ്ടമായി.
കളിയുടെ മുഴുവന്‍ സമയവും തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ കളി സമനിലയിലേക്ക് എന്ന് ഉറപ്പിച്ച് നില്‍ക്കുന്ന സമയത്തായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇഞ്ചുറി ടൈമിന്റെയും അവസാന മിനുട്ടില്‍ ആണ് സൂപ്പര്‍ താരം ലക്ഷ്യം കണ്ടത്. സെര്‍ബിയന്‍ ബോക്‌സിലേക്ക് ഉയര്‍ന്ന് പന്ത് നിയന്ത്രിച്ച റൊണാള്‍ഡോ ഗോളിയെ കബളിപ്പിച്ച് വലയിലേക്ക് തിരിച്ച് വിടുകയായിരുന്നു. ഗോള്‍ എന്നുറപ്പിച്ച് റൊണാള്‍ഡോ ആഘോഷിക്കാന്‍ തുടങ്ങിയെങ്കിലും റഫറി ഗോള്‍ നിരസിക്കുകയായിരുന്നു. സൈഡ് റഫറിയുമായി കൂടിയാലോചിച്ച ശേഷം ഡച്ച് റഫറി ഡാനി മക്കലിയാണ് ഗോള്‍ നിഷേധിച്ചത്.