കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പങ്കാളിയുടെ പിറന്നാളാഘോഷം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിക്ക് സാധ്യത
റോം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പങ്കാളിയുടെ പിറന്നാളാഘോഷിച്ച ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാദത്തില്‍. ഇറ്റലിയില്‍ നിലവിലുള്ള കൊറോണ നിയമങ്ങള്‍ ലംഘിച്ച് റൊണാള്‍ഡോ തന്റെ പങ്കാളിയായ ജോര്‍ജിന റോഡ്രിഗസിന്റെ പിറന്നാള്‍ ആഘോഷിച്ചതാണ് വിനയായത്. ടൂറിനില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രത്തില്‍ പോയാണ് ഇരുവരും പിറന്നാള്‍ ആഘോഷിച്ചത്. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റൊണാള്‍ഡോയും റോഡ്രിഗസും പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ റോഡ്രിഗസ് ഇന്സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇത് പിന്നീട് നീക്കം ചെയ്തു. താരം പ്രൊട്ടോക്കോള്‍ ലംഘിച്ചതായി […]

റോം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പങ്കാളിയുടെ പിറന്നാളാഘോഷിച്ച ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാദത്തില്‍. ഇറ്റലിയില്‍ നിലവിലുള്ള കൊറോണ നിയമങ്ങള്‍ ലംഘിച്ച് റൊണാള്‍ഡോ തന്റെ പങ്കാളിയായ ജോര്‍ജിന റോഡ്രിഗസിന്റെ പിറന്നാള്‍ ആഘോഷിച്ചതാണ് വിനയായത്.
ടൂറിനില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രത്തില്‍ പോയാണ് ഇരുവരും പിറന്നാള്‍ ആഘോഷിച്ചത്. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റൊണാള്‍ഡോയും റോഡ്രിഗസും പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ റോഡ്രിഗസ് ഇന്സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇത് പിന്നീട് നീക്കം ചെയ്തു. താരം പ്രൊട്ടോക്കോള്‍ ലംഘിച്ചതായി തെളിഞ്ഞാല്‍ കടുത്ത നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.