കേബിള്‍ ടി.വി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കണം-സി.ഒ.എ
കാഞ്ഞങ്ങാട്: കെ-ഫോണ്‍ കണക്ഷനുകള്‍ 20 ലക്ഷം കുടുംബങ്ങളിലേക്ക് എത്തിക്കാന്‍ സി.ഒ.എ അംഗങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് കേബിള്‍ ടി.വി ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ഇതിനുപയോഗിക്കേണ്ടിവരുന്ന വൈദ്യുതി പോസ്റ്റുകള്‍ക്ക് സബ്‌സിഡി നിരക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.ചെറുകിട കേബിള്‍ ചാനലുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍, ട്രായ്, എന്‍.ഐ.ബി എന്നിവ പിന്മാറണമെന്നും സംസ്ഥാന-ദേശീയ പ്രാധാന്യമുള്ള വാര്‍ത്തകള്‍ തത്സമയം സംപ്രേഷണം ചെയ്യാനുള്ള അവകാശം കേബിള്‍ ചാനലുകള്‍ക്ക് കൂടി അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് ഉദ്ഘാടനം […]

കാഞ്ഞങ്ങാട്: കെ-ഫോണ്‍ കണക്ഷനുകള്‍ 20 ലക്ഷം കുടുംബങ്ങളിലേക്ക് എത്തിക്കാന്‍ സി.ഒ.എ അംഗങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് കേബിള്‍ ടി.വി ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഇതിനുപയോഗിക്കേണ്ടിവരുന്ന വൈദ്യുതി പോസ്റ്റുകള്‍ക്ക് സബ്‌സിഡി നിരക്ക് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
ചെറുകിട കേബിള്‍ ചാനലുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍, ട്രായ്, എന്‍.ഐ.ബി എന്നിവ പിന്മാറണമെന്നും സംസ്ഥാന-ദേശീയ പ്രാധാന്യമുള്ള വാര്‍ത്തകള്‍ തത്സമയം സംപ്രേഷണം ചെയ്യാനുള്ള അവകാശം കേബിള്‍ ചാനലുകള്‍ക്ക് കൂടി അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു.
മത്സര വിജയികള്‍ക്ക് സംസ്ഥാന സെക്രട്ടറി നിസാര്‍ കോയപ്പറമ്പില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
എം. ലോഹിതാക്ഷന്‍, കെ. വിജയകൃഷ്ണന്‍, ഹരീഷ് പി. നായര്‍, കെ. പ്രദീപ് കുമാര്‍, കെ. രഘുനാഥ്, വി.വി മനോജ് കുമാര്‍, ടി.വി മോഹനന്‍, പി.ആര്‍ ജയചന്ദ്രന്‍ പ്രസംഗിച്ചു.
വി.വി മനോജ് കുമാറിനെ പ്രസിഡണ്ടായും ഹരീഷ് പി. നായരെ സെക്രട്ടറിയായും വിനോദ് പുല്ലൂറിനെ ട്രഷററായും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ഗിരീഷ് കുമാര്‍ (വൈ.പ്രസി.), സുനില്‍ കുമാര്‍ (ജോ. സെക്ര.), പ്രദീപ് കുമാര്‍, ദിവാകര (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).

മനോജ് കുമാര്‍, ഹരീഷ് പി. നായര്‍, വിനോദ് പുല്ലൂര്‍