മരിച്ചവരുടെ കുടുംബത്തിന് 4 കോടിയും ബോട്ടുടമക്ക് 2 കോടിയും നല്‍കും; കടല്‍ക്കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ മറീനുകള്‍ വെടിവച്ചു കൊലപ്പെടുത്തിയ എന്റിക ലെക്‌സി കടല്‍ക്കൊല കേസില്‍ നഷ്ടപരിഹാരമായി ഇറ്റലി നല്‍കിയ 10 കോടി രൂപയില്‍ നിന്ന് 4 കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും 2 കോടി രൂപ ബോട്ട് ഉടമയ്ക്കും നല്‍കണമെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി എല്ലാ നടപടികളും അവസാനിപ്പിച്ചു. നഷ്ടപരിഹാരത്തുക കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും അവിടെ നിന്ന് മരിച്ചവര്‍ക്കും ബോട്ട് ഉടമക്കുമുള്ള വിഹിതം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എം.ആര്‍. ഷാ […]

ന്യൂഡല്‍ഹി: മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ മറീനുകള്‍ വെടിവച്ചു കൊലപ്പെടുത്തിയ എന്റിക ലെക്‌സി കടല്‍ക്കൊല കേസില്‍ നഷ്ടപരിഹാരമായി ഇറ്റലി നല്‍കിയ 10 കോടി രൂപയില്‍ നിന്ന് 4 കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും 2 കോടി രൂപ ബോട്ട് ഉടമയ്ക്കും നല്‍കണമെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി എല്ലാ നടപടികളും അവസാനിപ്പിച്ചു. നഷ്ടപരിഹാരത്തുക കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും അവിടെ നിന്ന് മരിച്ചവര്‍ക്കും ബോട്ട് ഉടമക്കുമുള്ള വിഹിതം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.
ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2012 ഫെബ്രുവരി 15ന് 2 മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നതാണ് കേസ്. കപ്പലില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ സാല്‍വത്തോറെ ജിറോണിന്‍, മസിമിലാനോ ലത്തോറെ എന്നിവരാണ് പ്രതികള്‍. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും മറ്റും നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ വര്‍ഷം മേയ് 21നാണ് ട്രൈബ്യൂണല്‍ വിധിച്ചത്. സുപ്രീം കോടതിയില്‍ 5 കേസുകളാണ് ഇതു സംബന്ധിച്ച് ഉണ്ടായിരുന്നത്. ഇവയെല്ലാം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. നഷ്ടപരിഹാരത്തുക ലഭിച്ചശേഷം തീരുമാനമെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്. ഇറ്റലി കേന്ദ്ര സര്‍ക്കാരിനു നല്‍കിയ തുക കോടതിയില്‍ അടച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്ത അറിയിച്ചതിനു പിന്നാലെയാണ് നടപടികളെല്ലാം അവസാനിപ്പിച്ചാതായി കോടതി ഉത്തരവിട്ടത്.

Related Articles
Next Story
Share it