കുറ്റകൃത്യങ്ങള്‍ ഏറുന്നു: അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് കാര്യക്ഷമമാക്കണം-ദേശീയവേദി

മൊഗ്രാല്‍: സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ നടപടി കാര്യക്ഷമമാക്കണമെന്ന് മൊഗ്രാല്‍ ദേശീയ വേദി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.ജില്ലയില്‍ മാത്രം ലക്ഷത്തില്‍പ്പരം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ രജിസ്‌ട്രേഷന്‍ ചെയ്തവരാകട്ടെ 5000 ത്തിന് താഴെയുള്ളവരും. എന്താണ് അതിഥി തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്നതെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ലാത്തത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്ന് യോഗം വിലയിരുത്തി. അതിഥി തൊഴിലാളികള്‍ കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെട്ടതായ നടുക്കുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ മാത്രമാണ് അധികൃതര്‍ ഇവരുടെ രജിസ്റ്റര്‍ നടപടികള്‍ […]

മൊഗ്രാല്‍: സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കിടയില്‍ കുറ്റകൃത്യങ്ങളുടെ തോത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ നടപടി കാര്യക്ഷമമാക്കണമെന്ന് മൊഗ്രാല്‍ ദേശീയ വേദി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍ മാത്രം ലക്ഷത്തില്‍പ്പരം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ രജിസ്‌ട്രേഷന്‍ ചെയ്തവരാകട്ടെ 5000 ത്തിന് താഴെയുള്ളവരും. എന്താണ് അതിഥി തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്നതെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ലാത്തത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്ന് യോഗം വിലയിരുത്തി. അതിഥി തൊഴിലാളികള്‍ കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെട്ടതായ നടുക്കുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ മാത്രമാണ് അധികൃതര്‍ ഇവരുടെ രജിസ്റ്റര്‍ നടപടികള്‍ പുനരാരംഭിക്കുന്നത്. ഇത് എങ്ങും എത്താറില്ല, പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. അന്യ സം സ്ഥാന തൊഴിലാളികളെ കുറിച്ചുള്ള വിവരം അധികൃതരെ അറിയിക്കുന്നതില്‍ ഇവരെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ ഗുരുതരമായ വീഴ്ചയാണ് കാണിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആവാസ് പദ്ധതിയില്‍ 7 ലക്ഷത്തോളം പേരാണ് ഇതുവരെയായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് 25 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കുറ്റവാളികളായി മറഞ്ഞിരിക്കാനാണ് രജിസ്റ്റര്‍ ചെയ്യാത്ത 'അതിഥി തൊഴിലാളികള്‍' എന്ന സംശയം ബലപ്പെട്ടു വരുന്നുമുണ്ട്. തൊഴില്‍ തേടി ഇടയ്ക്കിടെ താമസം മാറ്റുന്നതും രജിസ്‌ട്രേഷനെ സാരമായി ബാധിക്കുന്നുവെന്ന് അധികൃതര്‍ പറയുന്നുമുണ്ട്.
പ്രസിഡണ്ട് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റിയാസ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായ അഷ്‌റഫ് പെര്‍വാഡ്, അബ്ദുല്ല കുഞ്ഞി നട്പ്പളം, മുഹമ്മദ് കുഞ്ഞി ടൈല്‍സ്, മുഹമ്മദ് മൊഗ്രാല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.എം റഹ്മാന്‍, കാദര്‍ മൊഗ്രാല്‍, മുഹമ്മദ് അബ്‌ക്കോ, ടി.കെ ജാഫര്‍, മുഹമ്മദ് സ്മാര്‍ട്ട്, മുഹമ്മദ് പേരാല്‍, മുഹമ്മദ് അഷ്‌റഫ് സാഹിബ്, മുഹമ്മദ് കുഞ്ഞി ബി എ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ട്രഷറര്‍ എച്ച്.എം കരീം നന്ദി പറഞ്ഞു.

Related Articles
Next Story
Share it